01 April, 2019 02:24:34 PM


വിരമിക്കാൻ അനുമതി കിട്ടിയില്ല; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് ജേക്കബ് തോമസ്



കൊച്ചി: ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് ജേക്കബ് തോമസ് പിൻമാറുന്നു. സ്വയം വിരമിക്കൽ അപേക്ഷയിൽ തീര്‍പ്പാകാത്തത് കൊണ്ട് ലോക് സഭാ തെര‍ഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകാൻ കഴിയില്ലെന്നും അതുകൊണ്ടാണ് പിന്‍മാറ്റമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.


സ്ഥാനാര്‍ത്ഥിയാകാൻ കഴിയില്ലെങ്കിലും ജനാധിപത്യ പ്രക്രിയയിൽ സജീവമായി ഉണ്ടാകുമെന്നും ജേക്കബ് തോമസ് അറിയിച്ചു. പ്രചാരണ രംഗത്ത് ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. 20-20യുടെ പ്രവർത്തനങ്ങളുമായി യോജിച്ചു പ്രവർത്തിക്കും.


സേവന അവകാശം സാധാരണ ജനങ്ങൾക്ക് പോലും കിട്ടാത്ത സാഹചര്യമാണ് നിലവിൽ സംസ്ഥാനത്ത് ഉള്ളതെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി. വിമരമിക്കൽ അപേക്ഷ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ജേക്കബ് തോമസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K