31 March, 2019 09:26:13 PM


വടകരയില്‍ കെ. മുരളീധരന്‍ തന്നെ സ്ഥാനാര്‍ത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ചു


uploads/news/2019/03/298388/k-muralidharn.jpg

ദില്ലി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ കെ. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം പ്രഖ്യാപിച്ച രണ്ട് സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലാണ് മുരളീധരന്റെ പേരും ഉള്‍പ്പെടുന്നത്. വടകരയ്‌ക്കൊപ്പം ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഗുലാം അഹമ്മദ് മിറിന്റെ സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചു.


കോണ്‍ഗ്രസ് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും വയനാട്ടിലും വടകരയിലും പ്രഖ്യാപിച്ചിരുന്നില്ല. ഇതിനിടെ വയനാട്ടില്‍ ടി.സിദ്ദിഖും വകടരയില്‍ കെ. മുരളീധരനും മത്സരിക്കുമെന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.


ഇതിനിടെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രഖ്യാപനം വന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രഖ്യാപനം നീണ്ടതോടെ വടകരയിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K