17 March, 2016 10:09:24 AM


വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ മനസ്സിലാകില്ല : ജഗദീഷ്



കൊല്ലം: വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക്‌ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്നും നാടിന്‌ അപമാനകരമായ യാതൊരു കാര്യവും നേതാക്കന്മാരായവര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജഗദീഷ്‌. പത്തനാപുരത്ത്‌ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥിയായി ജഗദീഷ്‌ മത്സരിക്കുമെന്ന്‌ ഏകദേശം തീരുമാനമായതോടെ കെ.ബി. ഗണേഷ്‌കുമാറിനെതിരെയാണ് താരത്തിന്‍റെ ഒളിയമ്പ്.  യു.ഡി.എഫിനായി മത്സരിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായതോടെ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ ജഗദീഷ്‌ സജീവമായിരിക്കുകയാണ്‌. 




Share this News Now:
  • Google+
Like(s): 436