27 March, 2019 09:06:46 PM


ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പതിനേഴ് വർഷങ്ങൾക്കു ശേഷം പോലീസ് പിടിയിൽ



മുണ്ടക്കയം : വഞ്ചനാ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പതിനേഴ് വർഷങ്ങൾക്കു ശേഷം പോലീസ് പിടിയിൽ. 2002 ൽ മുണ്ടക്കയത്ത് നടന്ന വഞ്ചനാ കേസിൽ  പ്രതിയായ പറത്താനം കളപ്പുരയ്ക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി (53) ആണ് പിടിയിലായത്.  വർഷങ്ങളായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടയിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി മധുസൂദനന്റെ നിർദ്ദേശപ്രകാരം മുണ്ടക്കയം പോലീസ് ഇൻസ്പെക്ടർ ബൈജു ജോസിനെ നേതൃത്വത്തിൽ  എസ്.ഐ ജോസി ടി കെ, സി.പി.ഒ.മാരായ ജോബി ജോസഫ്, അനൂപ് ആർ, അജി മോൻ എന്നിവർ ചേർന്ന് മുണ്ടക്കയതു നിന്ന് പിടികൂടുകയായിരുന്നു.  കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K