26 March, 2019 09:28:16 PM


കോട്ടയം തിരുനക്കര മൈതാനത്ത് കത്തിക്കുത്ത്; സ്ത്രീ അടക്കം രണ്ടു പേർ കസ്റ്റഡിയിൽ



കോട്ടയം: തിരുനക്കര മൈതാനത്ത് കത്തിക്കുത്ത്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ജോജോ എന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി വിനോദ മേള നടക്കുന്ന ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം.  

അനാശാസ്യ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീ അടക്കം രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. കുട്ടികൾക്ക് കളിക്കുന്നതിനായി പടുത ഇട്ട് ഒരുക്കിയിരുന്ന കുളത്തിനു സമീപത്ത്  വച്ചാണത്രേ യുവാവിന് കുത്തേറ്റത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീ തന്നെയാണ് കുത്തിയതെന്നാണ് സൂചന. ഇരുവരും തമ്മിൽ നേരത്തെ തന്നെ തർക്കമുണ്ടായിരുന്നു. ഉത്സവത്തിന്‍റെ ഭാഗമായി തിരുനക്കര ക്ഷേത്രത്തിലും മൈതാനത്തും ഒരുക്കിയിരുന്ന സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K