25 March, 2019 01:03:27 PM


സൂര്യതാപ മുന്നറിയിപ്പ് അവഗണന: നടപടികളുമായി തൊഴിൽ വകുപ്പ്



കൊച്ചി: സൂര്യതാപ മുന്നറിയിപ്പ് അവഗണിച്ചതിനെത്തുടർന്ന് ആറ് സ്ഥലങ്ങളിൽ തൊഴിൽ വകുപ്പിന്‍റെ നടപടി. നഗരത്തിലെ വിവിധ കെട്ടിടനിർമാണ സ്ഥലങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ പരിശോധനയിൽ തൊഴിലാളികളെക്കൊണ്ട് അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തി. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് പകൽ 12 മുതൽ മൂന്നു വരെ ജോലി ചെയ്യിപ്പിക്കുന്നത് തൊഴിൽ വകുപ്പ് വിലക്കിയിരുന്നു. ഇത് ലംഘിച്ച ആറ് തൊഴിലിടങ്ങളിലെ ജോലി നിർത്തിവയ്ക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് വരുംദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് ജില്ലാ ലേബർ ഓഫീസർ വി.ബി ബിജു അറിയിച്ചു. അസിസ്റ്റന്റ് ലേബർ ഓഫീസർമാരും പരിശോധനയിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K