25 March, 2019 09:05:47 AM


തലസ്ഥാനത്ത് വീണ്ടും കൊലപാതകം ; ബാര്‍ട്ടന്‍ഹില്ലില്‍ യുവാവിനെ വെട്ടിക്കൊന്നു

ഈ മാസം തലസ്ഥാനത്ത് നടക്കുന്ന നാലാമത്തെ കൊലപാതകം




തിരുവനന്തപുരം: ലഹരി മാഫിയയെയും ഗുണ്ടാ സംഘങ്ങളെയും തുരത്തുന്നതിനായി പോലീസ് ഓപ്പറേഷന്‍ ബാര്‍ട്ടണ്‍ എന്ന പേരില്‍ ഗുണ്ടാ ആക്ട് നടത്തുന്നതിനിടയില്‍ തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം. ബാര്‍ട്ടന്‍ ഹില്ലില്‍ ഇന്നലെ രാത്രി അനില്‍ എന്നയാളാണ് മരണമടഞ്ഞത്. നിരവധി കേസില്‍ പ്രതിയായ ജീവന്‍ ആണ് അനിലിന്റെ കൊലപാതകത്തിന് പിന്നില്‍ എന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.


ഇന്നലെ രാത്രി 11 മണിയോടെ നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റു റോഡില്‍ കിടന്ന അനിലിനെ പോലീസ് എത്തിയായിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഈമാസം ഇതുവരെ പലയിടങ്ങളിലായി തിരുവനന്തപുരത്ത് നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്. മാര്‍ച്ച് 14ന് നഗരത്തില്‍ അക്രമികളുടെ ഏറ്റുമുട്ടല്‍ തടയാന്‍ ശ്രമിച്ച പടിഞ്ഞാറേക്കോട്ട പുന്നപുരം സ്വദേശി ശ്യാം എന്ന മണിക്കുട്ടനെ (28) ലഹരി വില്‍പ്പന സംഘങ്ങളില്‍പ്പെട്ടവര്‍ കുപ്പി പൊട്ടിച്ച് കുത്തുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ്.


കരമനയില്‍ അനന്തുവെന്ന യുവാവിന് മാര്‍ച്ച് പന്ത്രണ്ടിന് പട്ടാപ്പകല്‍ തട്ടികൊണ്ടുപോവുകയും പിറ്റേന്ന് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയും ചെയ്തും. ഇതിന് പിന്നിലും ലഹരിയില്‍ തോന്നിയ പ്രതികാരചിന്തയായിരുന്നു ക്രൂരമായി നടത്തിയ കൊലപാതകത്തിന് കാരണമായി പറയുന്നത് ഉത്സവത്തിലുണ്ടായ തര്‍ക്കമാണ്. കൂടാതെ തിരുവനന്തപുരം ജില്ലയിലെ ചിറയില്‍ കീഴില്‍ വിഷ്ണു എന്ന യുവാവിനെ കൊലപ്പെടുത്തിയത് മാര്‍ച്ച് മൂന്നിനാണ്. കൊലപാതകത്തിന് കാരണമായി പറയുന്നത് ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ചാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K