23 March, 2019 07:43:53 PM


അര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പാലായില്‍ പിടിയിൽ




പാലാ: കോട്ടയം ജില്ലയിൽ വിൽപ്പനക്കായി കൊണ്ടുവന്ന 505 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈകൊട്രോപിക്‌ സബ്‌സ്റ്റൻസ് ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്തു. കോട്ടയം പുളിക്കൽകവല പുള്ളിയിൽ ബിനിൽ മാത്യു (21), പത്തനാട് തടത്തിൽ വിഷ്ണു (23), പൊൻകുന്നം ചിറക്കടവ് മടുക്കയിൽ രോഹിത് (21) എന്നിവർ ആണ് പിടിയിലായത്.


ഈരാറ്റുപേട്ട പാലാ റോഡിൽ ഇടപ്പാടി ഭാഗത്ത് മാരുതി റിറ്റ്സ് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. പാലാ ഡിവൈഎസ്പി കെ ബിജുമോന്‍റെ നേതൃത്വത്തിൽ പാലാ എസ് ഐ വിനോദ് കുമാർ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനോയ്‌മോൻ, മണി, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, ടോണി എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K