20 March, 2019 02:07:26 PM


ബാംഗ്ലൂര്‍ ആസ്ഥാനമായി അഡ്മിഷന്‍ തട്ടിപ്പ്: കൊല്ലം സ്വദേശി ചങ്ങനാശ്ശേരിയില്‍ അറസ്റ്റില്‍




കറുകച്ചാല്‍ അയല്‍  സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  അഡ്മിഷന്‍ ശരിയാക്കികൊടുക്കാം എന്നു പറഞ്ഞു തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍. കൊല്ലം പുനലൂര്‍ ഇളമ്പല്‍ ചൂട്ടറ വീട്ടില്‍ ഹരികൃഷ്ണനെയാണ് (22) കറുകച്ചാല്‍ പോലീസ് അറസ്റ്റു ചെയ്‍തത്. കറുകച്ചാല്‍ സ്വദേശിയില്‍ നിന്നും 1,28,000/- രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ ഇന്നലെ ചങ്ങനാശ്ശേരിയില്‍ വെച്ച് അറസ്റ്റ്ചെയ്തത്.  മാംഗ്ലൂര്‍ എ.ജെ ഷെട്ടി മെഡിക്കല്‍ കോളേജില്‍ ബാച്ചിലര്‍ ഓഫ് റെസ്പിരേറ്ററി തെറാപ്പി കോഴ്സിന് അഡ്മിഷന്‍ വാങ്ങി കൊടുക്കാമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയെടുത്തത്.



കൊട്ടാരക്കര സ്വദേശികളായ രണ്ടു പേരില്‍  നിന്നും 2,65,000/- രൂപ തട്ടിയെടുത്ത കേസിലും ഇയാള്‍  പ്രതിയാണ്. കുന്നിക്കോട് സ്വദേശിയായ ശ്യാം എന്ന യുവാവും ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം കിട്ടിയിട്ടുണ്ട്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ ആള്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരവും അന്വഷിച്ചു വരികയാണ്. 



കോട്ടയം ജില്ലാ പോലീസ് മേധാവിഎസ് ഹരിങ്കറിന്‍റെ നിര്‍ദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡി. വൈ. എസ്. പി രാജന്‍റെ മേല്‍നോട്ടത്തില്‍  കറുകച്ചാല്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സി. കെ മനോജ്എസ്.ഐ ഷിബു ഇ. വിഎ.എസ്സ്.ഐ അജയഘോഷ്എസ്.സി.പി.ഒ മാരായ സന്‍ജോസുഭാഷ്സി.പി.ഒ ഉണ്ണികൃഷ്ണന്‍ലിജോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K