16 March, 2016 02:50:11 PM


ഹരീഷ് മേല്‍ശാന്തിയെ ഗുരുവായൂര്‍ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു



ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി പട്ടാമ്പി കീഴായൂര്‍ പള്ളിശ്ശേരി മനയിലെ ഹരീഷ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഹരീഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാവുന്നത്. 2013 ഒക്ടോബറിലാണ് ഇതിനു മുമ്പ് തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രില്‍ ഒന്നു മുതല്‍ ആറ് മാസത്തേക്കാണ് ഹരീഷ് നമ്പൂതിരിയെ തെരഞ്ഞെടുത്തത്.



Share this News Now:
  • Google+
Like(s): 497