19 March, 2019 11:13:15 AM


ഒരു പാർലമെന്‍റ് സീറ്റിൽ സ്ഥാനാർത്ഥിയെ നിർണയിക്കാൻ കഴിയാത്ത കോൺഗ്രസ് എങ്ങനെ രാജ്യത്തെ നയിക്കും? - കോടിയേരി



തിരുവനന്തപുരം: ഒരു പാർലമെന്‍റ് സീറ്റിൽ സ്ഥാനാർത്ഥിയെ നിർണയിക്കാൻ കഴിയാത്ത കോൺഗ്രസിന് എങ്ങനെ രാജ്യത്തെ നയിക്കാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ - ഐ ഗ്രൂപ്പുകൾ തുറന്ന പോരിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. 2004ലേതു പോലെ ഇടതുപക്ഷത്തിന് വൻ മുന്നേറ്റം നടത്താനാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കോടിയേരി പറഞ്ഞു. 


വയനാട്ടിൽ സിദ്ദിഖിനായി നിർബന്ധം പിടിച്ച ഉമ്മൻ‌ചാണ്ടിയാണ് പ്രശ്ങ്ങൾക്കു കാരണം എന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുമ്പോള്‍ പാലക്കാടും കാഡർകോഡും വിട്ടുവീഴ്ച്ച ചെയ്തിട്ടും വയനാട്ടിൽ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചു എന്നാണ് എ ഗ്രൂപ്പിന്‍റെ വാദം. സിദ്ദിഖിനെ വടകര ഇറക്കി വയനാട് ഷാനി മോൾക്ക് നൽകണമെന്ന ഐ ഗ്രൂപ്പ് ഫോർമുലക്കും എ വഴങ്ങിയില്ലെന്നും ആരോപണമുണ്ട്. എന്നാൽ ഗ്രൂപ്പിന്റെ പേരിൽ അല്ല സിദിഖിനായി നിർബന്ധം പിടിച്ചതെന്നാണ് എ ഗ്രൂപ്പ് മറുപടി. 


കഴിഞ്ഞ തവണ കാസര്‍ഗോഡ് പൊരുതി തോറ്റ സിദ്ദിഖിന് ജയ സാധ്യത ഉള്ള സീറ്റ് നൽകാനായിരുന്നു ശ്രമം എന്നാണ് എ വിശദീകരണം. നേരത്ത സതീശൻ പാച്ചേനി മത്സരിച്ച പാലക്കാടും സിദിഖ് മത്സരിച്ച കാസർഗോഡും നൽകിയ വിട്ടു വീഴ്ച്ച ഐ ഗ്രൂപ്പ് പരിഗണിക്കുന്നില്ല എന്നും എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K