16 March, 2016 02:24:04 PM


കൊട്ടാരക്കരയില്‍ മുഖംമൂടി ആക്രമണത്തില്‍ അടിയേറ്റ് കര്‍ഷകന്‍ ആശുപത്രിയില്‍




കൊല്ലം : മുഖംമൂടി ആക്രമണത്തില്‍ പരിക്കേറ്റ് കര്‍ഷകന്‍ ആശുപത്രിയില്‍ . ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇഞ്ചക്കാട് ചാമവിള വീട്ടില്‍ തങ്കച്ചനാ(62)ണ് പരിക്കേറ്റത്. 

വീട്ടില്‍ നിന്നും വെറ്റിലയുമായി ചന്തയിലേക്ക് പോകുന്നതിനിടയിലാണ് മുഖം മൂടി ധരിച്ച അഞ്ചംഗ സംഘം തങ്കച്ചനെ ആക്രമിച്ചത്. തങ്കച്ചന്‍റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു. 

കൊട്ടാരക്കര പോലീസ് കേസെടുത്തു. 



Share this News Now:
  • Google+
Like(s): 451