18 March, 2019 08:07:55 AM


കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെല്ലുവിളി ഉയര്‍ത്തി കോൺഗ്രസ് വിമതൻ




കോട്ടയം: കോട്ടയം പാർലമെന്‍റ്  മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെല്ലുവിളിയുമായി കോണ്‍ഗ്രസ് വിമതന്‍. കോൺഗ്രസ് പ്രവർത്തകനും ഐ.എൻ.ടി.യു.സി. ഭാരവാഹിയുമായ  ജോർജ് ജോസഫ് മരങ്ങോലിയാണ് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നത്. കേരളാ കോൺഗ്രസി (എം) ന് കോട്ടയം സീറ്റ് നൽകിയതിലുള്ള പ്രതിഷേധമാണ് തന്‍റെ സ്ഥാനാര്‍ത്ഥിത്വമെന്ന് ജോര്‍ജ് പറയുന്നു. 35 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നു.


സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ തന്നോടൊപ്പം നിൽക്കും. തിരഞ്ഞെടുപ്പ് വരുമ്പോൾ അർഹതയുളവരെ തഴഞ്ഞ് കൂട്ടുകച്ചവടം നടത്തുന്ന മുന്നണികളുടെ  അവസരവാദ നയം അവസാനിപ്പിക്കണമെന്നും എത്ര സമ്മർദ്ദമുണ്ടായാലും മത്സര രംഗത്ത് ഉറച്ചു നിൽക്കുമെന്നും ജോർജ് ജോസഫ് മരങ്ങോലി പറഞ്ഞു. കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി, ഐ.എൻ.ടി യു.സി കാണക്കാരി മുൻ മണ്ഡലം സെക്രട്ടറി എന്നി നിലകളിൽ ജോർജ് ജോസഫ് മരങ്ങോലി പ്രവർത്തിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.3K