15 March, 2019 08:20:37 PM


കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് വി.എം.സുധീരന്‍



കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരന് അതൃപ്തി. കോൺഗ്രസിന് 20 സീറ്റും ലഭിക്കാൻ അനുകൂലമായ സാഹചര്യമാണ് കേരളത്തിൽ. അതുകൊണ്ട് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ ഇനിയും താമസം വരരുതെന്നും അദ്ദേഹം പറഞ്ഞു. 

കെ എം മാണിയും, പി ജെ ജോസഫും തമ്മിൽ കേരള കോൺഗ്രസിൽ സീറ്റ് തർക്കം മുറുകുന്നതിനെതിരെയും വി എം സുധീരൻ വിമർശനം ഉന്നയിച്ചു. ഈ തരത്തിലേക്ക് പ്രശ്നങ്ങൾ എത്തിക്കാതിരിക്കാൻ യുഡിഎഫ് നേതാക്കൾ ജാഗ്രത പുലർത്തണമായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഇല്ലെന്നും വിഎം സുധീരൻ പറഞ്ഞു. കൂടുതൽ യുവാക്കൾ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരണമെന്നും സുധീരൻ നിർദ്ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K