15 March, 2019 08:01:20 PM


രാ​ഹു​ല്‍ ഗാ​ന്ധിക്ക് പ്ര​ധാ​ന​മ​ന്ത്രി​യാകണമെങ്കില്‍ ഇ​ട​തു​പ​ക്ഷ എം​പി​മാ​ര്‍ കൈ​പൊ​ക്കണം - ജി.സുധാകരന്‍




മാവേലിക്കര: അ​ടു​ത്ത​താ​യി കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍ പോ​കു​ന്ന​ത് ഇ​ട​തു​പ​ക്ഷ പി​ന്തു​ണ​യോ​ടു​കൂ​ടി​യു​ള്ള മ​ത​നി​ര​പേ​ക്ഷ സ​ര്‍​ക്കാ​രാ​യി​രി​ക്കു​മെ​ന്ന് മന്ത്രി ജി.സുധാകരന്‍. ഇ​ട​തു​പ​ക്ഷ എം​പി​മാ​ര്‍ കൈ​പൊ​ക്കി​യാ​ല്‍ മാ​ത്ര​മേ രാ​ഹു​ല്‍ ഗാ​ന്ധി​ക്കോ സോ​ണി​യ ഗാ​ന്ധി​ക്കോ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ന്‍ ഇ​നി ക​ഴി​യൂ​യെ​ന്നും അദ്ദേഹം പറഞ്ഞു. 

കേ​ര​ള​ത്തി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി എ​ത്തുമ്പോ​ള്‍ ചി​ല വി​കാ​ര പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ഡ​ല്‍​ഹി​യി​ല്‍ ചെ​ന്നാ​ല്‍ സീ​താ​റാം യെ​ച്ചൂ​രി​ക്കൊ​പ്പ​മാ​ണ് നി​ല്‍​ക്കു​ന്ന​ത്. അ​വി​ടെ രാ​ഹു​ല്‍​ഗാ​ന്ധി ഇ​ട​തു​പ​ക്ഷ​ത്തെ ഒ​ന്നും പ​റ​യാ​റി​ല്ല. ഇ​ത് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സു​കാ​ര്‍ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും അ​ളി​യ​നും അ​ളി​യ​നും പോ​ലെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ല്‍ കേ​ന്ദ്ര​ത്തി​ലെ കോ​ണ്‍​ഗ്ര​സ് അ​ങ്ങ​നെ​യ​ല്ല​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യ്ക്ക് ഒ​രു സാ​ധ്യ​ത​യും ഇ​ല്ല. വ​ര്‍​ഗീ​യ​ത​യെ ചെ​റു​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ വി​ക​സ​നം ആ​യു​ധ​മാ​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.


Share this News Now:
  • Google+
Like(s): 275