15 March, 2019 03:20:47 PM


ശ്രീവരാഹത്ത് മയക്കുമരുന്ന് മാഫിയ യുവാവിനെ കുത്തിക്കൊന്നു; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍



തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊന്നു. ശ്രീവരാഹം സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാമിന് കുത്തേറ്റത്. മയക്കുമരുന്ന് മാഫിയ സംഘത്തിലുള്‍പ്പെട്ട അര്‍ജുന്‍ എന്നയാളാണ് ശ്യാമിനെ കുത്തിയത്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


മനോജ്, രജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുമ്പ് കരമനയില്‍ കൊല്ലപ്പെട്ട അനന്ദുവിനെയും ലഹരിമാഫിയയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.നാലാഴ്ചയ്ക്കിടെ മൂന്നാമത്തെ കൊലാപാതകമാണ് നടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K