14 March, 2019 08:39:00 PM


ബൈക്ക് മോഷണ കേസില്‍ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പോലീസ് പിടിയിൽ



കോട്ടയം: ബൈക്ക് മോഷണ കേസിലെ വാറണ്ട് പ്രതി പോലീസ് പിടിയിൽ. അപ്പി രതീഷ് എന്നു വിളിക്കുന്ന, തൊടുപുഴ ഞാറക്കാട്ട് വീട്ടിൽ രതീഷ് (36)നെയാണ് ഗാന്ധിനഗർ പോലീസ് പിടികൂടിയത്. 2011-12 കാലയളവിൽ ബൈക്ക് മോഷണത്തിൽ അറസ്റ്റ് ചെയ്ത രതീഷ് പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. കറുകച്ചാലിൽ നിന്നുമാണ് ഇയാളെ ഗാന്ധിനഗർ പോലീസ് പിടികൂടിയത്. പ്രതിക്ക് മറ്റു സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും കേസുകളുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K