14 March, 2019 08:27:21 PM


ഹെെബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ ലെെംഗീക പീഡനകേസ്




തിരുവനന്തപുരം: സോളാര്‍ കേസില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലെെംഗീക പീഡനകേസ്. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹെെബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രെെംബ്രാഞ്ച് കേസ് എടുത്ത് എഫ് ഐആര്‍ സമര്‍പ്പിച്ചത്. വ്യവസായം ആരംഭിക്കാന്‍ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 


എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കും തനിക്കുമെതിരെ യുവതി നല്‍കിയ പീഡന കേസില്‍ പ്രതികരണവുമായി ഹൈബി ഈഡന്‍ രംഗത്തെത്തി. പരാതിക്ക് പിന്നില്‍ സിപിഎമ്മിന്‍റെ പരാജയ ഭീതിയാണെന്നും വികസനമോ കരുതലോ ഇല്ലാത്ത ഇടതു സര്‍ക്കാരിന്‍റെ കള്ളക്കേസ് നീക്കം മനസിലാക്കാന്‍ വിവേകമുള്ളവരാണ് കേരളത്തിലുള്ളതെന്നും സംഭവത്തില്‍ ഹൈബി ഈഡന്‍ പ്രതികരിച്ചു. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K