12 March, 2019 09:42:48 AM


ശബരിമലയില്‍ ഉത്സവം കൊടിയേറി; എത്തിയിരിക്കുന്നത് ആയിരത്തില്‍ താഴെ മാത്രം ഭക്തര്‍



Shabarimala ultsavam


പമ്പ: പത്ത് നാള്‍ നീണ്ട് നില്‍ക്കുന്ന ശബരിമല ഉത്സവത്തിന് കൊടിയേറി. തന്ത്രി കണ്ഠരര് രാജീവരാണ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചത്. ഇന്ന് രാവിലെ 7.20നും 8.30നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് കൊടിയേറ്റ് നടന്നത്.


കിഴക്കേ മണ്ഡപത്തില്‍ പത്മമിട്ട് കൊടിക്കൂറ വച്ച് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പുണ്യാഹം തളിച്ച ശേഷം ശ്രീകോവിലില്‍ എത്തിച്ച് വാഹന ചൈതന്യത്തെ കൊടിക്കൂറയിലെക്കാവാഹിച്ച് വിളക്ക് വച്ച് പാണി കൊട്ടി കൊടിമരച്ചുവട്ടിലേക്ക് തന്ത്രിയും മെല്‍ശാന്തിയും ചേര്‍ന്ന് എഴുന്നള്ളിച്ചു. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ ധ്വജപൂജ നടത്തി കൊടിക്കുറ കൊടികയറുമായി ബന്ധിച്ച് പൂമാലയും മണിയും കെട്ടി നീരാഞ്ജനമുഴിഞ്ഞ് കൊടിയേറ്റി. നിവേദ്യം നടത്തി വാഹനത്തിന് തൂകി പ്രസന്ന പട്ടു കഴിച്ച് പുഷ്പാഞ്ജലി നടത്തി ദീപാരാധന നടത്തിയതോടെ കൊടിയേറ്റ് കര്‍മ്മ ചടങ്ങ് പൂര്‍ത്തിയായി.

എന്നാല്‍, ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരില്‍ മലയാളികളുടെ എണ്ണത്തില്‍ ഗണ്യമായി കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 3000 മുതല്‍ 4000 വരെ തീര്‍ത്ഥാടകര്‍ എത്തിയിരുന്നത് ഇത്തവണ ആയിരം പേര്‍മാത്രമാണ് എത്തിയിരിക്കുന്നത്. അന്യസംസ്ഥാനത്തുനിന്നുമുള്ള ഭക്തരാണ് എത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരും ഉത്സവ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയുരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K