10 March, 2019 12:55:58 PM


എം.സി.റോഡില്‍ മോനിപ്പള്ളിയ്ക്കടുത്ത് ടിപ്പര്‍ ലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്



കുറവിലങ്ങാട്: എം.സി.റോഡില്‍ മോനിപ്പള്ളി ചീങ്കല്ലേല്‍ പള്ളിയ്ക്ക് സമീപം നെല്ല് കയറ്റി പോകുകയായിരുന്ന ടിപ്പര്‍ ലോറി തല കീഴായി മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. പരിക്കേറ്റ ലോറിയുടെ ഡ്രൈവര്‍ ഇടുക്കി ഉപ്പുതര സ്വദേശി ലിന്‍റോ(30)യെ കുറവിലങ്ങാട് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു.



ഞായറാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു അപകടം. പെരുമ്പാവൂര്‍ ഒക്കലിലുള്ള നിറപറയുടെ ഫാക്ടറിയിലേക്ക് കോട്ടയം ഭാഗത്തുനിന്നും നെല്ലുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. ചീങ്കല്ലേല്‍ പള്ളിയ്ക്ക് സമീപമുള്ള വളവ് തിരിഞ്ഞ് ഇറക്കം ഇറങ്ങവെ നിയന്ത്രണം വിട്ട ലോറി വലതുവശത്തെത്തി തലകീഴായി മറിയുകയായിരുന്നുവത്രേ. എഎസ്ഐ എം.കെ.ഷാജിമോന്‍റെ നേതൃത്വത്തില്‍ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K