09 March, 2019 03:48:19 PM


പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; യുവാവ് കുടുങ്ങി




കണ്ണൂര്‍: ഫേസ്ബുക്കില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോസ്റ്റിട്ട യുവാവ് കുടുങ്ങി. ചെമ്പേരി സ്വദേശി ഇടച്ചേരിയപ്പാട്ട് രജീഷ് പേളാണ് (29) പരിയാരം പോലീസിന്‍റെ പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രാഷ്ട്രീയ കേസുകളില്‍ പ്രതികളായി ഒളിവിലായിരുന്നപ്പോള്‍ രജീഷ് അവര്‍ക്ക് പിന്തുണയും സൗഹൃദവും സ്ഥാപിച്ചിരുന്നു.

2012-13 കാലയളവില്‍ പിലാത്തറയിലെ വാടക വീട്ടില്‍ വച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നായിരുന്നു പോസ്റ്റിട്ടത്. ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തി രജീഷിനെ വിട്ടയച്ചു.



Share this News Now:
  • Google+
Like(s): 237