09 March, 2019 09:38:36 AM


മലപ്പുറം നിയോജക മണ്ഡലത്തില്‍ പ്രകാശവിപ്ലവം: മിനിമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു




മലപ്പുറം: എം.എല്‍.എ.യുടെ മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്ന മിനിമാസ്റ്റ് ലൈറ്റുകളുടെ മണ്ഡലം തല ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ. നിര്‍വ്വഹിച്ചു. ഹാഫ് വള്ളുവമ്പ്രത്തും മുട്ടിപ്പാലത്തും സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തിയാണ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

2017-18 വര്‍ഷത്തെ ഫണ്ടില്‍ നിന്നും വളമംഗലം, കാവുങ്ങപ്പാറ, മുണ്ടുപറമ്പ വയോജന പാര്‍ക്, മേല്‍മുറി അധികാരിത്തൊടി, മച്ചിങ്ങല്‍, പൂക്കോട്ടൂര്‍ പള്ളിപ്പടി, പള്ളിമുക്ക്, ചെരിച്ചിയില്‍, കിടങ്ങയം, മുടിക്കോട്, കടമ്പോട്, പുള്ളിയിലങ്ങാടി കുമ്മങ്ങാട്ടുപറമ്പ്, ചെളൂര്‍ ജംഗ്ഷന്‍, ചാഞ്ഞാല്‍, ഉമ്മത്തൂര്‍ സ്‌കൂള്‍പറമ്പ്, മങ്ങാട്ടുപുലം, ചോലക്കല്‍, അരിമ്പ്ര ട്രാന്‍സ് ഫോര്‍മര്‍, ഒഴുകൂര്‍ വെസ്റ്റ് ബസാര്‍, കളത്തിപ്പറമ്പ്, എടപ്പറമ്പ്, കീഴ്മുറി, ഒഴുകൂര്‍ പള്ളിമുക്ക് എന്നീ കേന്ദ്രങ്ങളില്‍  ലൈറ്റ് സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണ്.

2018-19 വര്‍ഷത്തെ ആസ്തി ഫണ്ടില്‍ നിന്നും പാണക്കാട് ഹൈസ്‌കൂള്‍ പടി, വലിയാട്ടപ്പടി, മുട്ടിപ്പടി, ആല്‍പറ്റകുളമ്പ, ഒറ്റത്തറ പാലത്തിങ്ങല്‍, പുളിയാട്ടുകുളം, പെരിമ്പലം പള്ളിപ്പടി, പാപ്പിനിപ്പാറ പള്ളിയാളിപ്പടി, ഇരുമ്പുഴി പോസ്റ്റ് ഓഫിസ്, പലേക്കോട്, നെരവത്ത്, പൂന്തലപ്പറമ്പ്, പനപ്പടി, ചീനിക്കല്‍ അങ്ങാടി, വാരിയത്ത് പള്ളിയാലി എന്നീ സ്ഥലങ്ങളില്‍ കൂടി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K