Breaking News
പാലാരിവട്ടം പാലം പൊളിച്ച് പണിയുവാന്‍ ഇ ശ്രീധരനെ ചുമതലപ്പെടുത്തി... എറണാകുളം കാരിക്കോട് കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം... കൊ​ളം​ബി​യ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് ഏ​ഴ് പേ​ർ മരി​ച്ചു... മുണ്ടക്കയത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അൻപതോളം യാത്രക്കാർക്ക് പരിക്ക്... കോ​ട്ട​യം തു​രു​ത്തി മി​ഷ​ൻ പ​ള്ളി​ക്കു സ​മീ​പം കാ​ർ ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു... കവിയും സാഹിത്യകാരനുമായ കിളിമാനൂര്‍ മധു അന്തരിച്ചു... ഏറ്റുമാനൂര്‍ വിജയ ബുക്ക് സ്റ്റാള്‍ ഉടമ കാണക്കാരി ഞാറത്തടത്തില്‍ എന്‍.എം.മത്തായി അന്തരിച്ചു... ഉത്തര്‍പ്രദേശില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു...

06 March, 2019 11:17:03 AM


പാമ്പു കടിയേറ്റ വിവരം അമ്മയോട് പറയാന്‍ സൈക്കിളില്‍ സ്പീഡില്‍ പോയ 11 കാരന്‍ മരിച്ചു





കൊടുങ്ങല്ലൂര്‍: പാമ്പു കടിയേറ്റ 11 വയസ്സുകാരന്‍ മരിച്ചു. എറിയാട് കെവിഎച്ച്‌എസിനു സമീപം നീതിവിലാസം കോളനിയില്‍ കല്ലുങ്കല്‍ ഷാജിയുടെ മകന്‍ ഷഫ്നാസാണ് മരിച്ചത്. എറിയാട് കെ വി എച്ച്‌ എസ് സ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷാഫ്‌നാസ്. വീടിനു സമീപം പറമ്പില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് ഷഫ്നാസിന് പാമ്പ് കടിയേറ്റത്.


തുടര്‍ന്ന് ഈ വിവരം പറയാനായി 1 കിലോമീറ്റര്‍ അകലെ മാതാവ് ജോലി ചെയ്യുന്ന വീട്ടിലേയ്ക്ക് സൈക്കിളില്‍ പോയിരുന്നു ഷഫ്നാസ്. ഇതിനിടെ അവശനിലയിലായ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പുകടിയേറ്റാല്‍ ഓടുകയോ ഒന്നും ചെയ്യരുതെന്ന അജ്ഞതയാണ് ബാലന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോയത് .



Share this News Now:
  • Google+
Like(s): 501