02 March, 2019 11:36:33 PM


അടുക്കളയില്‍ രാജവെമ്പാല; ഭീതിയൊഴിയാതെ വാവാ സുരേഷിനെയും കാത്ത് മുട്ടപ്പള്ളി ഗ്രാമം




എരുമേലി: മുക്കൂട്ടുതറയ്ക്കടുത്ത് മുട്ടപ്പള്ളിയില്‍ ഒരു വീടിന്‍റെ അടുക്കളയില്‍ പ്രത്യക്ഷപ്പെട്ട രാജവെമ്പാല നാട്ടുകാരിലാകെ ഭീതി പടര്‍ത്തി. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ വൈദ്യുതിവിതരണം നിലച്ചപ്പോള്‍ വിളക്ക് കത്തിക്കാനായി അടുക്കളയില്‍ എത്തിയ കുട്ടപ്പായിപ്പടി ഭാഗത്ത് പുത്തന്‍നടയില്‍ രാജന്‍റെ മുന്നിലാണ് രാജവെമ്പാല പത്തി വിടര്‍ത്തിയത്. അടുക്കളയില്‍ അടുപ്പുംപാതകത്തിനടിയില്‍ സൂക്ഷിച്ചിരുന്ന വിറകിനിടയില്‍നിന്നുമാണ് പാമ്പിനെ കണ്ടത്.

നാട്ടുകാരും പോലീസും വനപാലകരും സ്ഥലത്തെത്തി രാജവെമ്പാല തന്നെയെന്ന് ഉറപ്പിച്ചു. വൈദ്യുതി ഇല്ലാത്തത് കൂടുതല്‍ പരിഭ്രാന്തി ഉളവാക്കി. സ്ഥലത്ത് തടിച്ചുകൂടിയ ആളുകളെ പോലീസിന്‍റെ നേതൃത്വത്തില്‍ മാറ്റി വീടിന്‍റെ ഗേറ്റ് അടച്ചിരിക്കുകയാണ്. വാവാ സുരേഷിനെ വിവരമറിയിച്ച ശേഷം അദ്ദേഹത്തിന്‍റെ വരവിനായി കാത്തിരിക്കുകയാണ് നാട്ടുകാര്‍. ഒപ്പം പാമ്പ് വെളിയില്‍ ചാടുന്നുണ്ടോ എന്നും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K