02 March, 2019 11:31:19 PM


അമിത വേഗത വില്ലനായി; കുമരകം റോഡിൽ ബൈക്ക് യാത്രികന‌ായ യുവാവിന് ദാരുണാന്ത്യം




കോട്ടയം: കുമരകം റോഡിൽ കണ്ണാടിച്ചാൽ ഭാഗത്ത് ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ ഉണ്ടായ അപകടത്തില്‍ പൊന്നാനി ഇരമംഗലം ചാത്തോട്ടയില്‍ ജയറാമിന്‍റെ മകന്‍ വിഷ്ണുദത്തന്‍ (൩൨) ആണ് മരിച്ചത്. ചേര്‍ത്തലയിലുള്ള ബന്ധുവിന്‍റെ ബൈക്കില്‍ കോട്ടയത്തേക്ക് പോകുമ്പോള്‍ കണ്ണാടിച്ചാല്‍ ഭാഗത്തെ ബമ്പില്‍ കയറി നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും റോഡില്‍ തലയടിച്ചു വീഴുകയായിരുന്നു. ഹെല്‍മറ്റ് ഇല്ലാതിരുന്നതും അമിതവേഗതയുമാണ് മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. ഉടനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K