02 March, 2019 05:58:13 PM


ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക; കേന്ദ്ര നേതൃത്വം തീരുമാനിച്ചാലുടന്‍ പ്രഖ്യാപനം - ശ്രീധരന്‍ പിള്ള



തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ബിജെപി പൂര്‍ത്തിയാക്കിയതായും സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വം തീരുമാനിച്ചാലുടന്‍ പ്രഖ്യാപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ നേരത്തേ ശ്രീധരന്‍ പിള്ളയ്ക്ക് നേരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. നേതൃത്വതലത്തില്‍ ചര്‍ച്ച നടത്താതെ പട്ടിക നല്‍കിയതില്‍ കൃഷ്ണദാസ്‌, മുരളീധര പക്ഷങ്ങൾ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക മാധ്യമസൃഷ്ടിയാണെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K