02 March, 2019 10:42:50 AM


ഷെ​റി​ന്‍ മാ​ത്യൂ​സി​ന്‍റെ മ​ര​ണം: വ​ള​ര്‍​ത്ത​മ്മ സി​നി മാ​ത്യൂ​സി​നെ കു​റ്റ​വി​മു​ക്ത​യാ​ക്കി; ഭ​ര്‍​ത്താ​വ് വി​ചാ​ര​ണ നേ​രി​ട​ണം



ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ല്‍ ഷെ​റി​ന്‍ മാ​ത്യൂ​സ് എ​ന്ന മൂ​ന്നു വ​യ​സു​കാ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി സി​നി മാ​ത്യൂ​സി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​യാ​ക്കി. വെ​ള്ളി​യാ​ഴ്ച​യാ​ണു ഡാ​ള​സ് കൗ​ണ്ടി​യി​ലെ 282 ക്രി​മി​ന​ല്‍ ഡി​സ്ട്രി​ക്‌ട് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. 

ഷെ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​നി​ക്ക് പ​ങ്കു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍​ക്കു സാ​ധി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് കു​റ്റ​വി​മു​ക്ത​യാ​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ച്ച​ത്. കു​റ്റ​ക്കാ​രി​യെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ല്‍ 20 വ​ര്‍​ഷം​വ​രെ സി​നി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നേ​നെ. കു​റ്റ​വി​മു​ക്ത​യാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നു ത​ട​വി​ലാ​യി​രു​ന്ന സി​നി​യെ മോ​ചി​പ്പി​ച്ചു. എ​ന്നാ​ല്‍ സി​നി​യു​ടെ ഭ​ര്‍​ത്താ​വ് വെ​സ്ലി മാ​ത്യൂ​സ് വി​ചാ​ര​ണ നേ​രി​ട​ണം. വെ​സ്ലി​യു​ടെ വി​ചാ​ര​ണ മേ​യി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 

2017 ഒ​ക്ടോ​ബ​റി​ലാ​ണ് ഷെ​റി​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. പു​ല​ര്‍​ച്ചെ വീ​ട്ടി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​യാ​യ ഷെ​റി​ന്‍റെ മൃ​ത​ദേ​ഹം ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം വീ​ടി​നു മു​ക്കാ​ല്‍ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ക​ലു​ങ്കി​ന​ടി​യി​ല്‍ ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ര്‍​ന്ന് സി​നി​യും ഭ​ര്‍​ത്താ​വ് വെ​സ് ലി​യും അ​റ​സ്റ്റി​ലാ​യി. വ​ള​ര്‍​ച്ചാ​പ്ര​ശ്നം നേ​രി​ടു​ന്ന കു​ട്ടി പാ​ലു കു​ടി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​പ്പോ​ള്‍ വീ​ടി​നു പു​റ​ത്തു​നി​ര്‍​ത്തി ശി​ക്ഷി​ച്ചെ​ന്നും തു​ട​ര്‍​ന്ന് കാ​ണാ​താ​കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് വെ​സ്ലി പോ​ലീ​സി​ന് ന​ല്‍​കി​യ ആ​ദ്യ മൊ​ഴി. നി​ര്‍​ബ​ന്ധി​ച്ചു പാ​ലു കു​ടി​പ്പി​ച്ച​പ്പോ​ള്‍ ശ്വാ​സം​മു​ട്ടി​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​തെ​ന്നും പ​രി​ഭ്രാ​ന്തി മൂ​ലം മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍ പി​ന്നീ​ട് സ​മ്മ​തി​ച്ചു.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ വെ​സ്ലി മാ​ത്യു​വും സി​നി​യും ചേ​ര്‍​ന്ന് ബി​ഹാ​റി​ലെ മ​ദ​ര്‍ തെ​രേ​സ അ​നാ​ഥ് സേ​വാ ആ​ശ്ര​മ​ത്തി​ല്‍​നി​ന്നാ​ണ് ഷെ​റി​നെ ദ​ത്തെ​ടു​ക്കു​ന്ന​ത്. നാ​ലു വ​യ​സു​ള്ള മ​റ്റൊ​രു മ​ക​ള്‍ ഇ​വ​ര്‍​ക്കു​ണ്ട്. വെ​സ്ലി അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ഈ ​കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണം ശി​ശു സം​ര​ക്ഷ​ണ​വി​ഭാ​ഗം ഏ​റ്റെ​ടു​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K