01 March, 2019 08:08:17 PM


വൈക്കത്ത് എക്സൈസ് സംഘത്തിന് നേരെ ആക്രമണം: നാല് പേര്‍ക്ക് പരിക്ക്; നാല് പേര്‍ അറസ്റ്റില്‍




വൈക്കം: ഒന്നാം തീയതി മദ്യശാലകള്‍ അവധിയായിരിക്കെ അനധികൃത മദ്യവില്‍പ്പന നടത്തി വന്ന സംഘത്തെ പിടികൂടുവാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ വൈക്കം ഇടവട്ടത്തായിരുന്നു സംഭവം. മദ്യവില്‍പ്പന നടക്കുന്നതായറിഞ്ഞ് സ്ഥലത്തെത്തിയ ആറംഗ എക്സൈസ് സംഘത്തിനുനേരെ നടന്ന ആക്രമണത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സനല്‍, ജോഷി, രതീഷ്കുമാര്‍, രതീഷ് ലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

സംഭവത്തില്‍ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യവിൽപ്പന നടത്തിയ വിജുമോന്‍.എം, സുരേഷ് എന്നിവരും പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച രതീഷ്‌.ആര്‍, വിഷ്ണു.എസ്.നായര്‍, റെനി എന്നിവരും ചേര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്. വൈക്കം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസര്‍ എന്‍.ഹരിഹരന്‍ പോറ്റിയും സംഘവും ഇടവട്ടത്തു റോഡരുകില്‍ സ്ഥിതി ചെയ്യുന്ന ആള്‍താമസമില്ലാത്ത പഴയ വീടിന്‍റെ മുന്‍വശമെത്തിയപ്പോള്‍ ഇവര്‍ സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.  

ഒന്നാം പ്രതി വിജുമോനെ അറസ്റ്റ് ചെയ്തെങ്കിലും  ബാക്കിയുള്ളവര്‍ ഓടി രക്ഷപെട്ടു. രണ്ട് മുതല്‍ നാല് വരെ പ്രതികളായ കുഞ്ഞങ്കരന്‍ എന്ന സുരേഷ്.പി.എസ്, രതീഷ്‌.ആര്‍, വിഷ്ണു.എസ്സ്.നായര്‍ പിന്നീട് വൈക്കം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തു.  750 മില്ലിലിറ്റര്‍ മദ്യം തൊണ്ടി ആയി കണ്ടെത്തി. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K