01 March, 2019 02:52:57 PM


പൊന്നാനിയിൽ നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കര്‍ണാടക സ്വദേശി പിടിയില്‍




പൊന്നാനി: നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കര്‍ണാടക സ്വദേശി പിടിയില്‍. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കര്‍ണാടകയിലെ മംഗലാപുരത്തിനടുത്ത് ഉള്ളാലില്‍ ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിയെ അന്യേഷണ സംഘം പിടികൂടിയത്. സംഭവം കഴിഞ്ഞ ഉടനെ പൊന്നാനിയില്‍ നിന്ന് കര്‍ണാടകയിലെ താമസ സ്ഥലത്തേക്ക് കടന്ന പ്രതി പാസ്പോര്‍ട്ട് തരപ്പെടുത്തി വിദേശത്തേക്ക് കടക്കാനൊരുങ്ങുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K