24 February, 2019 11:50:54 PM


മൂവാറ്റുപുഴ അടൂപ്പറമ്പിൽ കാർ കടയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു




മൂവാറ്റുപുഴ : അടൂപ്പറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. അടൂപ്പറമ്പിൽ ബിസ്മി ഗോഡൗണിലേക്ക് കാർ ഇടിച്ചു കയറിയായിരുന്നു അപകടം. രാത്രി ഒമ്പതര മണിയോടെയായിരുന്നു അപകടം. ആവോലി സ്വദേശി റോഷൻ ഷാജിയാണ് മരണപെട്ടത്. സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരൻ ആയിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K