24 February, 2019 09:52:20 AM


ചങ്ങരംകുളം വളയംകുളത്ത് വാഹനാപകടം: മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പേര്‍ മരിച്ചു




പൊന്നാനി: സംസ്ഥാന പാതയില്‍ ചങ്ങരംകുളത്തിന് അടുത്ത് വളയംകുളത്ത് ഞായറാഴ്ച പുലർച്ചെ രണ്ടര മണിയോടെ നിയന്ത്രണം വിട്ട കാർ നിർത്തിയ ലോറിക്ക് പിറകിൽ ഇടിച്ച് മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ കട്ടക്കായം കണ്ടോത്തികുടി വളപ്പിൽ ഷിബിൻ (29 ), വാഴപ്പിള്ളി പടിഞ്ഞാറേ ചാലിൽ സമർ പി. യൂസഫ് (28) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂവാറ്റുപുഴ ചെരുവി കാട്ടിൽ ഷാജി (47 ) തൃശൂർ അശ്വിനി ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. 


വളയംകുളത്ത് റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇവര്‍ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചുകയറുകയായിരുന്നു. പുലർച്ചെ ആയതുകൊണ്ട് അപകടം ആരും അറിഞ്ഞില്ല. ഏറെ വൈകിയാണ് അപകടം മറ്റുള്ള യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. ചങ്ങരംകുളം പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി വാഹനം പൊളിച്ചാണ് കാറിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരും മരിച്ചിരുന്നു. തൃശൂർ അശ്വിനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ഇരുവരുടെയും മൃതദേഹം പോലീസ് നടപടികൾ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിന് നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K