23 February, 2019 08:27:34 PM


മുണ്ടക്കയം വണ്ടന്‍പാതാലില്‍ വ്യാജ ചാരായ വാറ്റ് : മൂന്ന് യുവാക്കള്‍ പിടിയില്‍




മുണ്ടക്കയം: വണ്ടന്‍പാതാലില്‍ വ്യാജ ചാരായ വാറ്റ് നടത്തിയിരുന്ന സംഘം പോലീസ് പിടിയില്‍. വണ്ടന്‍പാതാലില്‍ ശാന്തിയത്തില്‍ ബിപിന്‍  (26), മണിക്കല്ല് എസ്‌റേററ്റ് പുത്തന്‍ പുരയ്ക്കല്‍ സുബാഷ് (38) , വണ്ടന്‍പാതാല്‍ കുരികിലം കുന്നില്‍ വിഷ്ണു (20) എന്നിവരാണ് പിടിയിലായത്. വണ്ടന്‍പാതാല്‍ അതുമ്പല്‍ തോടിന് സമീപമുള്ള പഞ്ചായത്ത് പമ്പ് ഹൗസിനു സമീപത്താണ് പ്രതികള്‍ വാറ്റ് നടത്തിയിരുന്നത്. പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതികളെ പിന്നീട് പിടികൂടുകയായിരുന്നു. വാറ്റിനുപയോഗിച്ച പാത്രങ്ങളും, ചാരായവും, സാധന സാമഗ്രികളും കൊണ്ടുവരാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. എസ്.ഐ സഞ്ജയ്, ഗ്രേഡ് എ എസ്.ഐ മോഹന്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇക്ബാല്‍, സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K