23 February, 2019 12:36:58 PM


പെരിയ ഇരട്ടക്കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; അറസ്റ്റ്



കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍. സിബിഐ അന്വേഷണം വേണമെന്നും ഗൂഡാലോചനയിൽ ഉൾക്കൊണ്ട പ്രതികളെക്കൂടി അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് ആലുവ എസ് പി ഓഫീസിലേക്കും കൊച്ചി കമ്മീഷണർ ഓഫീസിലേക്കും നടത്തിയ മാർച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 11.45നാണ് മാര്‍ച്ച് ആരംഭിച്ചത്.


കോർപറേഷൻ ഓഫീസിന് മുന്നിൽ മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. ഇതിന് ശേഷവും മുദ്രാവാക്യം വിളി തുടർന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആലുവയിൽ യൂത്ത് കോൺഗ്രസ് മാർച്ച് ഉദ്ഘാടനം ചെയ്തത് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കുര്യാക്കോസാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K