22 February, 2019 10:02:24 PM


ഓണംതുരുത്ത് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ വധശ്രമകേസിലെ പ്രതി പിടിയിൽ




കോട്ടയം: നീണ്ടൂർ എസ്എന്‍ഡിപി ഭാഗത്തു നിന്നും കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്ക്‌ വൈക്കത്ത്  വൈക്കം എസ് ഐ ഷാജഹാനും സംഘവും വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തു. മോഷ്ടാവ് ഓണംതുരുത്ത് തലക്കമാറ്റോം സോയാൻ മകൻ ജെറി(23)യെ പോലീസ് അറസ്റ്റു ചെയ്തു. 

 

വാഹന പരിശോധനക്കിടയിൽ നമ്പർ ഇല്ലാത്ത ബൈക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റൈഡറെ സ്റ്റേഷനിൽ കൊണ്ടു വന്നു ചോദ്യം ചെയ്തപ്പോഴാണ് ഏറ്റുമാനൂർ സ്റ്റേഷന്‍ പരിധിയിൽ നിന്നും ഓണംതുരുത്ത് സ്വദേശി നന്ദു കൃഷ്ണന്‍റെ വക വെള്ളിയാഴ്ച്ച മോഷണം പോയ ബൈക്ക് ആണിതെന്ന് അറിയുന്നത്. പിടിയിലായ ജെറി മുൻപ് കൊലപാതകശ്രമ കേസിലും എന്‍ഡിപിഎസ് കേസിലും ശിക്ഷ അനുഭവിച്ചിട്ടുള്ളതാണെന്ന് പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K