22 February, 2019 05:15:33 PM


വീട്ടമ്മയെ മയക്കി കിടത്തി സ്വര്‍ണ്ണമാലയും പണവും മോഷ്ടിച്ച കേസില്‍ യുവതി റിമാന്‍ഡില്‍




ഏറ്റുമാനൂര്‍: വീട്ടമ്മയെ മയക്കി കിടത്തി കഴുത്തിൽ കിടന്ന ഒന്നര പവൻ മാലയും വീട്ടിൽ സൂക്ഷിച്ചിരുന്ന  4650 രൂപയും മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ കാണക്കാരി സ്വദേശി യുവതി റിമാന്‍ഡില്‍. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് പണ്ടാരക്കളം വീട്ടിൽ അമ്മിണി ജോസഫി(85)നെ മയക്കി കിടത്തി മോഷണം നടത്തിയ സംഭവത്തില്‍ കാണക്കാരി മഴുവനാകുന്നേൽ പ്രസാദിന്‍റെ മകൾ പ്രവീണയെ ഏറ്റുമാനൂർ പോലീസാണ് പിടികൂടിയത്. 


അയൽ വീട്ടിലെ പുതിയ ജോലിക്കാരിയാണ് എന്ന് അമ്മിണിയെ പറഞ്ഞു വിശ്വസിപ്പിച്ച പ്രവീണ അമ്മിണിയെ വീട്ടുജോലിയിൽ സഹായിക്കുയും തുടർന്ന് ആഹാരത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകുകയുമായിരുന്നു. തുടർന്ന് അമ്മിണിയുടെ കഴുത്തിലെ സ്വർണ്ണമാലയും മോഷ്ടിച്ച പണവുമായി പ്രവീണ കടന്നു കളയുകയായിരുന്നു.


ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നമ്പ്യാകുളത്ത് വച്ച് ഏറ്റുമാനൂർ സിഐ എ.ജെ. തോമസ്എസ് സി പി ഓ പ്രമോദ്, ജേക്കബ്വനിത സിസിപിഓ ബിന്ദു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K