21 February, 2019 08:17:05 PM


കാറിലെത്തി സ്ത്രീയുടെ മാല കവര്‍ന്ന സംഭവത്തില്‍ കടനാട് സ്വദേശി അറസ്റ്റിൽ



മേലുകാവ്മൂലമറ്റം അശോക കവല ഭാഗത്തു നിന്നും അന്നമ്മ എന്ന സ്ത്രീയുടെ മാല കാറിൽ വന്ന് പൊട്ടിച്ചു കൊണ്ടു പോയ പ്രതി പോലീസ് കസ്റ്റഡിയിൽ. പ്രതികളിലൊരാളായ കടനാട് വല്യാത്ത് ഭാഗത്ത് താമസിക്കുന്ന പനച്ചിക്കാലായിൽ രാജേഷ് ആണ് പിടിയിലായത്. മേലുകാവ് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുംമൊബൈൽ കോളുകൾ പരിശോധിച്ചും മോഷ്ടാക്കൾ എത്തിയ കാർ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്. 


ഇയാളുടെ കൂട്ടുപ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നു. നീലൂർ പുറവിള ഭാഗത്തുള്ള ബന്ധു വീട്ടിലേക്ക് വന്നപ്പോളാണ് അന്നമ്മയുടെ മാല പൊട്ടിച്ചുകൊണ്ട് പോയത്. മേലുകാവ് എസ്.ഐ സന്ദീപ് കെ.റ്റിയുടെ നേതൃത്വത്തില്‍ എ.എസ്.ഐ ഷാജുദീൻ റാവുത്തർ, എസ്.സി.പി.ഒ രാജേഷ്, സി.പി.ഓമാരായ ഷിബുഅനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് .

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K