12 February, 2019 07:28:51 PM


തലയോലപ്പറമ്പും പരിസര പ്രദേശങ്ങളും ഇനി പോലീസിന്‍റെ ക്യാമറ കണ്ണില്‍




തലയോലപ്പറമ്പ്: തലയോലപ്പറമ്പും പരിസര പ്രദേശങ്ങളും ഇനി പോലീസിന്‍റെ ക്യാമറ കണ്ണില്‍. തലയോലപ്പറമ്പ് ജനമൈത്രി പോലീസും ജനമൈത്രി സമിതി അംഗങ്ങളും സംയുക്തമായി സ്ഥാപിച്ച സിസിടിവിയുടെ ഉദ്ഘാടനം വൈക്കം ഡിവൈഎസ്പി കെ. സുബാഷ് നിര്‍വഹിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ സെന്‍ട്രല്‍ ജങ്ക്ഷന്‍, മാര്‍ക്കറ്റ് ജങ്ക്ഷന്‍ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. 

റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി നടത്തപ്പെട്ട ചിത്രരചനയില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി.മോഹനന്‍, അംഗങ്ങളായ സജിമോന്‍ വര്‍ഗ്ഗീസ്, റെജി മേച്ചേരി, അഡ്വ:കൃഷ്ണ കുമാര്‍, തലയോലപ്പറമ്പ് എസ്.എച്ച്.ഒ ഷെമീര്‍ഖാന്‍, അഡിഷണല്‍ എസ്.ഐ.ജോസഫ്, പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K