12 February, 2019 06:48:50 PM


യുവാവ് സിബ് ഊരി, വിദ്യാര്‍ത്ഥിനി ഫോട്ടോ പോലീസിന് നല്‍കി; നഗ്നത പ്രദര്‍ശിപ്പിച്ച ഏറ്റുമാനൂര്‍ സ്വദേശി പിടിയില്‍



കോട്ടയം: എം.ജി. യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിനുള്ളില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. ബൈക്കിലിരുന്ന് വിദ്യാര്‍ത്ഥിനികളെ സിബ് ഊരി കാണിച്ച് നഗ്നതാപ്രദര്‍ശനം നടത്തിയ ഏറ്റുമാനൂര്‍ സ്വദേശി പ്രദീപ് ചന്ദ്രന്‍ (37) ആണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. ബൈക്കിന്റെ ഫോട്ടോ സഹിതം ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 


പെണ്‍കുട്ടിയില്‍നിന്നും ലഭിച്ച ഫോട്ടോ ഗാന്ധിനഗര്‍ സ്റ്റേഷനിലെ സി.പി.ഒ ശോഭന്‍ പോലീസിന്റെ ഗ്രൂപ്പില്‍ ഇട്ടതാണ് ഇയാള്‍ പിടിക്കപ്പെടാന്‍ കാരണമായത്. ഫോട്ടോ ശ്രദ്ധയില്‍പെട്ട കോട്ടയം ട്രാഫിക് പോലീസിലെ എ.എസ്.ഐ ഷാനല്‍കുമാറും സി.പി.ഒ പ്രദോഷ് കുമാറും ചേര്‍ന്ന് കോട്ടയം ചന്തക്കവലയില്‍ വച്ച് കണ്ട ബൈക്ക് തടഞ്ഞ് നിര്‍ത്തി ഇയാളെ പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ കൂട്ടികൊണ്ട് വന്ന ഇയാളെ പരാതിക്കാരി തിരിച്ചറിയുകയും ചെയ്തു. കോട്ടയം വേമ്പനാട് ബാറിലെ ജോലിക്കാരനായ പ്രദീപിനെക്കുറിച്ചു പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.8K