11 February, 2019 07:57:46 AM


കോളേജ് ഹോസ്റ്റലിന് മുകളില്‍ നിന്നും താഴെ വീണ് ഏറ്റുമാനൂര്‍ സ്വദേശി വിദ്യാര്‍ത്ഥി മരിച്ചു




കോതമംഗലം: കോളേജ് ഹോസ്റ്റലിന് മുകളില്‍ നിന്നും താഴെ വീണ് ഏറ്റുമാനൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. ഏറ്റുമാനൂര്‍ സിയോണ്‍ കവലയ്ക്കു സമീപം ചോരേട്ട് കുര്യാക്കോസിന്‍റെയും തങ്കമ്മയുടെയും മകന്‍ ഡെല്‍ബിന്‍ കുര്യാക്കോസ് (21) ആണ് മരിച്ചത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഡെല്‍ബിന്‍. ഞായറാഴ്ച വൈകിട്ട് 5.45 മണിയോടെയായിരുന്നു സംഭവം.

മൂന്നാം നിലയില്‍ നിന്ന് കാല്‍വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ ഡെല്‍ബിനെ ആദ്യം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ 5.15 മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് കോതമംഗലം പോലീസ് പറഞ്ഞു. സഹോദരി: മരീസാ (നഴ്സ്, സൗദി). സംസ്കാരം പിന്നീട് ഏറ്റുമാനൂര്‍ ക്രിസ്തുരാജാ ദേവാലയ സെമിത്തേരിയില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.5K