09 February, 2019 09:29:46 PM


"ഭവാനി മനസ്സ് വെച്ചാൽ..."; ട്രോള്‍ മഴയായി സണ്ണി ലിയോണും സലിംകുമാറും ചേര്‍ന്നുള്ള ചിത്രം



കൊച്ചി: മമ്മൂട്ടിയുടെ കൂടെ മധുരരാജയിലെ ഡാന്‍സ് പെര്‍ഫോമന്‍സിനു ശേഷം 'രംഗീല'യില്‍ നായികയാകുന്നതോടെ സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എന്ന വാര്‍ത്ത സത്യമാകുകയാണ്. സണ്ണിയുടെ മലയാളത്തിലേക്കുള്ള വരവ് സമൂഹമാധ്യമങ്ങളില്‍ ഏറെ ആഘോഷിക്കപ്പെടുകയാണിപ്പോള്‍. സണ്ണി ലിയോണും, നടന്‍ സലീംകുമാറും തമ്മിലുള്ള ഫോട്ടോയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്.


ഫേസ്ബുക്കിലൂടെ പടം പുറത്ത് വിട്ടത് സലീംകുമാര്‍ തന്നെയാണ്. ട്രോള്‍ ലോകത്തെ പ്രധാന താരമായ സലീമും സണ്ണിയും പരസ്പരം വിരൽ ചൂണ്ടി, ചിരിച്ചു കൊണ്ടുള്ള നിൽക്കുന്ന പടം ട്രോളന്മാര്‍ ആഘോഷമാക്കി. പടത്തേക്കാള്‍ ആഘോഷം പടത്തിന്‍റെ കമന്‍റ് ബോക്സിലാണ്. പലർക്കും ചിത്രം കണ്ടപ്പോൾ ഓർമ്മ വന്നത് കല്യാണ രാമനിലെ പ്യാരിയെയും ഭവാനിയെയും. "ഭവാനി മനസ്സ് വെച്ചാൽ ഈ കലവറ നമുക്കൊരു മണിയറ ആക്കാം....", "കുട്ടി എന്ത് ചെയ്യുന്നു...  അമ്മയെ സഹായിക്കുന്നു..." എന്നിങ്ങനെ പോകുന്നു കമന്റുകൾ. മീമുകളും തീരെ കുറവല്ല.


ഫഹദ് ഫാസിൽ ചിത്രം മണിരത്നം സംവിധാനം ചെയ്ത സന്തോഷ് നായരുടെ ചിത്രം 'രംഗീല'യിലാണ് സണ്ണി പ്രധാന കഥാപാത്രമാവുന്നത്. ഗോവയാണ് പ്രധാന ലൊക്കേഷൻ.  ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാല്‍ മേനോന്‍ നിർമ്മിക്കുന്ന ചിത്രമാണ് രംഗീല. ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ജോസഫ് വര്‍ഗീസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തീയേറ്ററുകളിലെത്തിക്കും. 



Share this News Now:
  • Google+
Like(s): 120