06 February, 2019 09:08:24 PM


ഏറ്റുമാനൂര്‍ ഉത്സവം: കടപ്പൂര് കരക്കാര്‍ കുലവാഴയും കരിക്കിന്‍കുലകളും സമര്‍പ്പിച്ചു




ഏറ്റുമാനൂര്‍: മഹാദേവക്ഷേത്ര ഉത്സവത്തിനായി കടപ്പൂര് കരക്കാരുടെ കുലവാഴ, കരിക്കന്‍കുല സമര്‍പ്പണം ബുധനാഴ്ച നടന്നു. ക്ഷേത്രകലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ  താലമേന്തിയ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത താലപ്പൊലിഘോഷയാത്രയാണ് ഭക്തര്‍ ഇവ മഹാദേവക്ഷേത്രസന്നിധിയിലെത്തിയത്. കടപ്പൂര്, വട്ടുകുളം, മാളോല, ക്ലാമറ്റം, വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി.


തവളക്കുഴിയില്‍ നിന്ന് വാദ്യഘോഷങ്ങളുടെയും നാടന്‍കലാ രൂപങ്ങളുടെയും അകമ്പടിയോടെയുള്ള സാംസ്‌കാരിക ഘോഷയാത്ര പുന്നയക്കല്‍ ദാമോദരന്‍ നമ്പുതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രമൈതാനിയില്‍ നിന്ന് ക്ഷേത്ര ഉപദേശകസമിതി ചെയര്‍മാനും അഡ്വക്കറ്റ് കമ്മീഷണറുമായ എ.എസ്.പി.കുറുപ്പ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്.ആര്‍.രാജീവ്,  പി.ജി.ബാലകൃഷ്ണ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് കൊടിമരച്ചുവട്ടിലെത്തി സമര്‍പ്പണം നടന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K