06 February, 2019 04:38:47 PM


ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേട്ട് കോടതി; വിധി പിന്നീട്



ദില്ലി: ശബരിമലക്കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിധി പറയാനായി മാറ്റി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച വാദത്തിന്‍റെ ആദ്യഘട്ടത്തില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്കാണ് അവസരം നല്‍കിയത്. 65 ഓളം ഹര്‍ജികളാണ് യുവതീപ്രവേശന വിധിയെ എതിര്‍ത്ത് കോടതിയിലെത്തിയത്. ഇതില്‍ വളരെക്കുറച്ച് ഹര്‍ജികളില്‍ മാത്രം വാദം കേട്ട സുപ്രീകോടതി അവശേഷിച്ച ഹര്‍ജിക്കാരോട് അവരുടെ വാദവും നിലപാടുകളും രേഖാമൂലം എഴുതി തരാനാണ് ആവശ്യപ്പെട്ടത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെക്ഷനില്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, ബിന്ദു,കനകദുര്‍ഗ്ഗ എന്നിവരുടെ അഭിഭാഷകന്‍ ഇന്ദിരാ ജെയ്സിംഗ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പുനപരിശോധനാ ഹര്‍ജിയെ എതിര്‍ത്തും വാദിച്ചു.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K