05 February, 2019 10:37:03 AM


മകള്‍ താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചു; അച്ഛന്‍ ഇരുപതുകാരിയായ മകളെ കൊലപ്പെടുത്തി



പ്ര​കാ​ശം: ആ​ന്ധ്രാ പ്ര​ദേ​ശി​ലെ പ്ര​കാ​ശം ജി​ല്ല​യി​ല്‍ താ​ഴ്ന്ന ജാ​തി​യി​ല്‍ പെ​ട്ട​ യുവാവിനെ പ്രണയിച്ചതിന്‍റെ പേരില്‍ പി​താ​വ് വി​ദ്യാ​ര്‍​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി.  വൈ​ഷ്ണ​വി എ​ന്ന ഇ​രു​പ​തു​കാ​രി​യാ​ണു തി​ങ്ക​ളാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹ​പാ​ഠി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ ത​ര്‍​ക്കം ഉ​ട​ലെ​ടു​ക്കു​ക​യും വൈ​ഷ്ണ​വി​യെ ക​ഴു​ത്തു​ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. വൈ​ഷ്ണ​വി​യു​ടെ പി​താ​വ് വെ​ങ്ക റെ​ഡ്ഡി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വൈ​ഷ്ണ​വി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന താ​ഴ്ന്ന ജാ​തി​യി​ല്‍ പെ​ട്ട​ യുവാവിനോടൊപ്പം ഒ​ളി​ച്ചോ​ടാ​ന്‍ പെ​ണ്‍​കു​ട്ടി പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി പി​താ​വ് സം​ശ​യി​ച്ചി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​ത്. റെ​ഡ്ഡി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കൊ​ല​ക്കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​റ്റം ചു​മ​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K