04 February, 2019 09:58:04 AM


മലപ്പുറത്ത് കാര്‍ മതിലില്‍ ഇടിച്ച് അപകടം; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം



മലപ്പുറം: ഇന്ന് പുലര്‍ച്ചെ പൂക്കോട്ടൂര്‍ അറവങ്കരയില്‍ കാര്‍ മതിലില്‍ ഇടിച്ച്‌ മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു. പുലര്‍ച്ചെ 2.45നാണ് സംഭവം. മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്‌, കൊണ്ടോട്ടി സ്വദേശി അഹമദ്‌ കുട്ടിയുടെ മകന്‍ സനൂപ്‌, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്‍റെ മകന്‍ ഷിഹാബുദ്ധീന്‍ എന്നിവരാണു മരിച്ചത്‌. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നെത്തിയ ശിഹാബുദ്ദീനേയും കൂട്ടി മറ്റൊരു സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K