02 February, 2019 10:49:16 PM


പൊതുവഴിയില്‍ തടഞ്ഞ് നിര്‍ത്തി യുവതിയെ ചുംബിച്ച യുവാവ് പിടിയില്‍; സംഭവം മാന്നാറില്‍



മാന്നാര്‍: അനുവാദമില്ലാതെ പൊതുവഴിയില്‍ തടഞ്ഞ് നിര്‍ത്തി യുവതിയെ ചുംബിച്ച യുവാവിനെ പൊലീസ് പിടികൂടി. ഓച്ചിറ പായിക്കുഴി തോണ്ടുകണ്ടത്തില്‍ ഇന്‍സാഫിനെ (24) ആണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പകല്‍ 12ന് തൃക്കുരട്ടി ക്ഷേത്രത്തിന് കിഴക്ക് വശത്താണ് സംഭവം. 


കംമ്പ്യൂട്ടര്‍ പഠനം കഴിഞ്ഞെത്തിയ യുവതിയോട് സ്വകാര്യ കടയില്‍ സെയില്‍സ്മാനായ ഇയാള്‍ പ്രേമാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി നിരസിച്ചു. ഇതില്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ കടന്ന് പിടിച്ച് ചുംബിക്കുകയായിരുന്നു. യുവതിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് എസ്‌ഐ സോമന്‍, സിപിഒ രജീഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പട്ടികജാതി ആക്ട് അനുസരിച്ച് കേസെടുത്ത് പ്രതിയെ ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.



Share this News Now:
  • Google+
Like(s): 134