01 February, 2019 03:30:22 PM


ഇടക്കാല ബജറ്റ് അവതരണം- ഒറ്റ നോട്ടത്തില്‍



ഡല്‍ഹി: ലോക്‌സഭയില്‍ ഇടക്കാല ബജറ്റ് അവതരണം തുടങ്ങി. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ കേന്ദ്രമന്ത്രിയുടെ അഭാവത്തെയും രോഗവിവരത്തെയും കുറിച്ച്‌ പറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാജ്യം സുസ്ഥിര വികസന പാതയിലാണെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. 2022 ല്‍ പുതിയ ഇന്ത്യ എന്ന ലക്ഷ്യം സാധ്യമാകും എന്ന് പറഞ്ഞു കൊണ്ടാണ് ബജറ്റ് അവതരണം തുടങ്ങിയത്.

ബജറ്റ് അവതരണം ഒറ്റ നോട്ടത്തില്‍

1- 2020-ഓടെ നവഭാരതം നിര്‍മ്മിക്കും.

2- കര്‍ഷകര്‍ക്ക് ആശ്വാസം

  • പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് 75,000 കോടി അനുവദിച്ചു.
  • 22 വിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില എര്‍പ്പെടുത്തി.
  • രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും.
  • ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കും.
  • തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ കേന്ദ്രം അനുവദിച്ചു.
  • പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് വായ്പകളിന്മേല്‍ രണ്ട് ശതമാനം പലിശ ഇളവ് നല്‍കും.
  • ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടിയായി ഉയര്‍ത്തി.

3- രാഷ്ട്രീയ കാം ദേനു ആയോഗ് പദ്ധതിക്ക് ഇടക്കാല ബജറ്റില്‍ തുക വകയിരുത്തി.

4- വ്യവസായ വകുപ്പ് വ്യവസായ, ആഭ്യന്തര വ്യാപാര വകുപ്പാകും.

5- അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി.

  • 15,000 രൂപ വരെ മാസവരുമാനമുള്ളവര്‍ക്ക് ഗുണം ലഭിക്കും.
  • 100 രൂപ പ്രതിമാസം നല്‍കണം.
  • 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും.
  • പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ പദ്ധതിക്കു 5000 കോടി രൂപ.

6- ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷം രൂപയില്‍ നിന്നും 30 ലക്ഷമാക്കി ഉയര്‍ത്തിയതാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം.

7- പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി ഉയര്‍ത്തി.

  • സൈനികരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഇതുവരെ 35,000 കോടി നല്‍കി.
  • സേനയില്‍ കാര്യമായ ശമ്പള വര്‍ധന നടപ്പാക്കും.
  • നാഷണല്‍ ആര്‍ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
  • നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 3.79 കോടിയില്‍ നിന്ന് 6.85 കോടിയായി ഉയര്‍ന്നു.
  • പ്രത്യക്ഷ നികുതി വരുമാനം 12 ലക്ഷം കോടിയായി.
  • ആദായനികുതി പൂര്‍ണ്ണമായും പരിശോധന ഓണ്‍ലൈന്‍ വഴിയാക്കും.

8- രണ്ട് കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ പാചകവാതകം നല്‍കും.

9- പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പദ്ധതി വിപുലീകരിക്കും.

10- ഒരു ദിവസം 27 കിലോ മീറ്റര്‍ ഹൈവേ നിര്‍മിക്കും

11- കള്ളപ്പണക്കാര്‍ക്കെതിരെ നടപടിയെടുക്കും.

  • കള്ളപ്പണത്തിനെതിരായ നടപടികളിലൂടെ 1.30 ലക്ഷം കോടി അധികനികുതി വരുമാനം ലഭിച്ചു.
  • 50,000 കോടിയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു.
  • 6,900 കോടിയുടെ ബെനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി.
  • വിദേശത്തുള്ള 16,000 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു.

12- ഈ വര്‍ഷത്തെ ആകെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിയും.

  • അഞ്ചു കോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി.

13- പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ രാജ്യത്തെ 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കി.

14- ആദായ നികുതിയില്‍ ഇളവ്.

  • ആദായ നികുതി പരിധി അഞ്ച് ലക്ഷം രൂപയാക്കി.
  • അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്ബൂര്‍ണ്ണ ഇളവ്.

15- പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ 35 ശതമാനം വര്‍ധന. പട്ടിക വര്‍ഗത്തിന് 28 ശതമാനം വര്‍ധന.

16- രാജ്യത്തെ ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ റെയില്‍ ക്രോസുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കി.

17- റെയില്‍വേ വികസനത്തിന് ഈ വര്‍ഷത്തെ യൂണിയന്‍ ബജറ്റില്‍ 64,587 കോടി രൂപ മാറ്റിവെച്ചു

18- ആശാ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും

19- ശിശുക്ഷേമത്തിന് 2,582 കോടി രൂപ

20- 2030-നകം രാജ്യത്തെ മുഴുവന്‍ നദികളും ശുദ്ധീകരിക്കും

21- അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍

22- 3.38 ലക്ഷം കടലാസ് കമ്പനികളം കണ്ടെത്തി നടപടി സ്വീകരിച്ചു.

23- ആന്‍റി പൈറസി നിയമത്തില്‍ ഭേദഗതി

24- അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ ഡാറ്റാ ഉപയോഗം 50 ശതമാനം വര്‍ധിച്ചു.

25- വിനോദ വികസനത്തിന് ഏകജാലക സംവിധാനം.

26- പ്രധാനമന്ത്രിയുടം ശ്രം യോഗി മന്‍ ധന്‍പദ്ധതിയ്ക്ക് 5000 കോടി രൂപ.

27- രാജ്യത്തുടനീളം 143 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു.

28- 98 ശതമാനം ഗ്രാമങ്ങളിലും തുറസായ സ്ഥലത്തെ മല വിസര്‍ജനം ഇല്ലാതാക്കി

29- മൂന്നുലക്ഷം കോടി കിട്ടാക്കടം തിരിച്ചുപിടിച്ചു.

30- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം സീറ്റുകള്‍ വര്‍ധിപ്പിക്കും.

31- രാജ്യത്ത് 1.3 കോടി വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കി.

32- രണ്ട് കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ പാചക വാതകം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K