01 February, 2019 10:05:06 AM


അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; പിടിയിലായത് എഴുപതോളം കേസുകളിലെ പ്രതി



ബംഗളുരു: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നും ഏഴുപതോളം കേസുകളില്‍ പ്രതിയായ  ഇയാളെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പൂജാരിയുടെ അറസ്റ്റ്.

ബംഗളൂരു പൊലീസ് രവി പൂജാരിക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സെനഗലില്‍ രവി പൂജാരി എത്തിയതായി  ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് എന്നാണ് വിവരം.


കൊച്ചിയില്‍ നടി ലീന മരിയാ പോളിന്‍റെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതിനെതിരെ രവി പൂജാരിക്കെതിരെ കേസുണ്ട്. നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ 'നെയ്ല്‍ ആര്‍ടിസ്ട്രി' എന്ന സലൂണില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 ആണ് വെടി വെയ്പുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വെടിവെച്ച ശേഷം കടന്നുകളയുകയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K