31 January, 2019 02:41:41 PM


കേരള ബജറ്റ് 2019- ഒറ്റ നോട്ടത്തില്‍



* നവ കേരള നിര്‍മ്മാണത്തിന് ബജറ്റില്‍ 25 പരിപാടികള്‍

*വരുമാനം ഉയര്‍ത്തി ധനദൃഢീകരണത്തിന് ഊന്നല്‍

*ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു

*കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികള്‍

*പ്രളയദുരിതം കടക്കാന്‍ ജീവനോപാധി പാക്കേജ് 4700 കോടി രൂപ 

*വന്‍കിട മൂലധന നിക്ഷേപത്തിനും വ്യവസായ പശ്ചാത്തലസൃഷ്ടിയ്ക്കും വിപുലമായ പരിപാടികള്‍

*തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

*കെഎസ്‌ആര്‍ടിസിയ്ക്ക് 1000 കോടി

*ശമ്ബളപരിഷ്‌കരണ നടപടികള്‍ക്ക് തുടക്കം

*ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ടു ഗഡു കുടിശ്ശിക ഡിഎ 

*42 ലക്ഷം കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് 

*സാധാരണ രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും മാരക രോഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെയും കവറേജ് 

*ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷ്വറന്‍സ് പദ്ധതി മെയ് മാസത്തില്‍ നടപ്പിലാകും 

*എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 20 കോടി 

*20,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ സാമ്ബത്തികവര്‍ഷം നടപ്പിലാകും 

*വെസ്റ്റ് കോസ്റ്റ് ജലപാതയും എലവേറ്റഡ് റെയില്‍ പാതയും, ഗതാഗത സൗകര്യങ്ങളില്‍ വമ്ബന്‍ കുതിപ്പ് 

*കേരള ബാങ്ക് ഇക്കൊല്ലം നിലവില്‍ വരും 

*സാമ്പത്തിക സൂചകങ്ങള്‍ 

*മൊത്തം ചെലവുകളില്‍ 13.88 ശതമാനം വര്‍ധന. 

*റവന്യൂ ചെലവില്‍ 9.81 ശതമാനം വര്‍ധന. 

*റവന്യു വരുമാനം 15.35 ശതമാനം ഉയരും 

*റവന്യൂ കമ്മി 1.68 ശതമാനത്തില്‍ നിന്ന് 1 ശതമാനമായി താഴും. 

*മൂലധനച്ചെലവില്‍ 53.3 ശതമാനം വര്‍ധന. 

*മൂലധനച്ചെലവ് 12.6 ശതമാനം. 

*വായ്പയില്‍ നിന്നുള്ള റെവന്യൂ ചെലവിന്‍റെ തോത് 56.03 ശതമാനത്തില്‍ നിന്ന് 33.40 ശതമാനമായി കുറയും 

*ധനക്കമ്മി 3 ശതമാനം 

പ്രധാന പ്രഖ്യാപനങ്ങള്‍ 

*തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം 

*എല്ലാ ജില്ലകളിലും നവോത്ഥാന മതിലുകള്‍ 

*സ്ത്രീശാക്തീകരണ പ്രവര്‍ത്തകയ്ക്ക് ദാക്ഷായണി വേലായുധന്‍ അവാര്‍ഡ് 

*2018-19 ല്‍ 10 കോടി തൊഴില്‍ ദിനങ്ങള്‍, വേതനം കൊടുക്കാന്‍ 2500 കോടി.

*അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 75 കോടി.

*പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി പ്രത്യേക സഹായം.

*വ്യവസായ പാര്‍ക്കുകള്‍ക്ക് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

*ഭൂമി ഏറ്റെടുക്കാന്‍ 15600 കോടി

*കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റും വ്യവസായ സമുച്ചയങ്ങളുടെ ശൃംഖല.

*വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഔട്ടര്‍ റിംഗ് റോഡും ഗ്രോത്ത് കോറിഡോറും

*കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിനായി 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. 

*ഐടി പാര്‍ക്കുകളില്‍ രണ്ടുവര്‍ഷം കൊണ്ട് ഒരു കോടി പതിനാറു ലക്ഷം ചതുരശ്ര അടി സ്ഥലം 

*ടെക്‌നോപാര്‍ക്കില്‍ നിസാന്‍ കമ്പനിയുടെ ഇലക്‌ട്രിക് വാഹന നിര്‍മാണ കേന്ദ്രം. 2000 പേര്‍ക്കു പ്രത്യക്ഷ തൊഴില്‍. 

*ടോറസ് ഇന്‍വെസ്റ്റ്‌മെന്‍റ്, എച്ച്‌ ആര്‍ ബ്ലോക്ക് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ ടെക്‌നോപാര്‍ക്കില്‍ 

*മൂവായിരം പേര്‍ക്കു തൊഴില്‍ നല്‍കാന്‍ സ്‌പേസ് ആന്‍ഡ് എയ്‌റോ സെന്‍റരപ ഓഫ് എക്‌സെലന്‍സ്

*കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 2000 പേര്‍ക്കു തൊഴില്‍

*ഏണസ്റ്റ് ആന്‍ഡ്യംങ് കമ്പനിയും കേരളത്തിലേയ്ക്ക്

*ടെറാനെറ്റ് എന്ന കനേഡിയന്‍ കമ്പനി തിരുവനന്തപുരത്തേയ്ക്ക്

*തിരുവനന്തപുരത്ത് എയര്‍ ബസ് കമ്പനിയുടെ ബിസ് ലാബ് 

*കൊച്ചിയിലേയ്ക്ക് ബഹുരാഷ്ട്ര കമ്പനികള്‍. 

*തേജസ്, യൂണിറ്റി, ആള്‍ട്ടെയര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ കൊച്ചിയിലേയ്ക്ക്. 

*ലൈഫ് സയന്‍സ് പാര്‍ക്കില്‍ 230 കോടിയുടെ മെഡ്‌സ് പാര്‍ക്ക് 

*ഫ്യുജിത്സു, ഹിറ്റാച്ചി കമ്പനികളും കേരളത്തിലേയ്ക്ക്. 

*ഐടി പാര്‍ക്കുകളില്‍ ഒരു ലക്ഷം തൊഴിലവസരം 

*കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 70 കോടി 

*യുവ സംരംഭകര്‍ക്ക് സീഡ് ഫണ്ടിംഗ്

*വയനാട്ടിലെ കാപ്പിപ്പൊടി ഇനി മലബാര്‍ ബ്രാന്‍ഡില്‍

*വയനാട്ടില്‍150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക്

*കാര്‍ബണ്‍ ക്രെഡിറ്റ് നേടാന്‍ പദ്ധതി. 

*കുരുമുളക് കൃഷിയ്ക്ക് വയനാടിന് 5 കോടി

*നാളികേരത്തിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ 170 കോടി.

*വര്‍ഷംതോറും 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. 

*കേരഗ്രാമം സ്‌കീമിന് 43 കോടി രൂപ 

*നെല്‍കൃഷിയുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്ടറാക്കും 

*20 കോടിയുടെ റൈസ്പാര്‍ക്കുകള്‍

*നെല്‍കൃഷിയ്ക്ക് 91 കോടി 

*റബ്ബറിന്‍റെ താങ്ങുവിലയ്ക്ക് 500 കോടി 

*മൂല്യവര്‍ധിത റബ്ബര്‍ ഉല്‍പന്നങ്ങള്‍ക്ക് സിയാല്‍ മോഡലില്‍ ഒരു കമ്പനി.

*ആയിരംകോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് 

*കുട്ടനാട് കുടിവെള്ള പദ്ധതിയ്ക്ക് 250 കോടി രൂപയുടെ കിഫ്ബി പദ്ധതി

*കുട്ടനാട്ടില്‍ 16 കോടിയുടെ താറാവ് ബ്രീഡിംഗ് ഫാം. 

*ആലപ്പുഴ ചങ്ങനാശേരി കനാല്‍ നവീകരണത്തിനും തോട്ടപ്പള്ളി സ്പില്‍വേയുടെ ലീഡിംഗ് ചാനല്‍ പുനരുദ്ധാരണത്തിനും വകയിരുത്തല്‍ 

*നദി പുനരുജ്ജീവനത്തിനും നീര്‍ത്തട വികസനത്തിനും പ്രത്യേക പദ്ധതി. പുനര്‍ജനിക്കുന്നത് 24 പുഴകള്‍, ദൈര്‍ഘ്യം 1017 കിലോമീറ്റര്‍ വകയിരുത്തല്‍ 25 കോടി

*തീരദേശപുനരധിവാസത്തിന്‍റെ അടിയന്തര ചെലവുകള്‍ക്കായി 100 കോടി. തീരദേശത്ത് എല്ലാവര്‍ക്കും ലൈഫ് മിഷനില്‍ നിന്ന് വീട്, കടലാക്രമണം തടയാന്‍ 227 കോടി

*ചെത്തി ഹാര്‍ബര്‍ കിഫ്ബി ഏറ്റെടുക്കും. പൊഴിയൂരില്‍ പുതിയ തുറമുഖം

*മത്സ്യത്തൊഴിലാളിക്ക് സൗജന്യനിരക്കില്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കാന്‍ 13 കോടി 

*തീരദേശത്തെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് 103 കോടി രൂപ. തീരദേശ റോഡുകള്‍ക്കു 200 കോടി. 

*തീരദേശത്ത് 900 കോടിയുടെ കിഫ്ബി നിക്ഷേപം. 

*പ്രതിഭാതീരം വിദ്യാഭ്യാസ പരിപാടി വ്യാപിപ്പിക്കാന്‍ 20 കോടി 

*പഞ്ഞമാസ സമാശ്വാസ പദ്ധതിക്ക് 28 കോടി. 

*തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് കിയോസ്‌കുകള്‍ 

*മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് 10 കോടിയുടെ പ്രത്യേക സഹായം, പറവൂരിലെ യാണ്‍ ട്വിസ്റ്റിംഗ് യൂണിറ്റിന് 5 കോടി 

*മത്സ്യഫെഡിന് 100 കോടി രൂപയുടെ അടിയന്തര വായ്പ 

*പൊതുമേഖലാ വിറ്റുവരുമാനത്തില്‍ 1000 കോടിയുടെ വര്‍ധന

*വന്‍കിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 527 കോടി

*കേരളാ സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ 27 കോടി

*മലബാര്‍ സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്‍സ് 25 കോടി

*ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സ് 24 കോടി രൂപ

*കെല്‍ട്രോണ്‍ 19 കോടി

*ഓട്ടോകാസ്റ്റ് 17 കോടി

*കേരള സിറാമിക്‌സ് 17 കോടി

*കോമളപുരം സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്‍സ് 13 കോടി 

*സിഡ്‌കോ 11 കോടി

*കെല്‍ട്രോണ്‍ കംപോണെന്റ്‌സ് 10 കോടി

*കേരള ഇലക്‌ട്രിക്കല്‍ & അലൈഡ് എഞ്ചിനീയറിംഗ് കമ്പനി, 10 കോടി

*ട്രാന്‍സ്‌ഫോമേഴ്‌സ് ആന്‍ഡ് ഇലക്‌ട്രിക്കല്‍സ്, കേരള 10 കോടി 

*ട്രാക്കോ കേബിള്‍ കമ്പനി 9 കോടി

*യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്- 9 കോടി

*സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്, കേരള 8 കോടി

*ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് 7.5 കോടി 

*കോട്ടയം മില്‍സ് 7 കോടി

*കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് 6 കോടി

*സീതാറാം ടെക്‌സ്‌റ്റൈല്‍സ് 5 കോടി 

*പ്രഭുറാംമില്‍ 5 കോടി 

*സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് 3.5 കോടി

*ഇടരിക്കോട് മില്‍സ് 3 കോടി

*കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് 2.5 കോടി

*കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് പ്രോഡക്‌ട്‌സ് 2 കോടി

*ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്ട്രാവന്‍കൂര്‍ 2 കോടി 

*കേരള ആര്‍ടിസാന്‍സ് ഡെവലപ്പ്‌മെന്‍റ് കോര്‍പറേഷന്‍ 1 കോടി

*കേരള സ്‌റ്റേറ്റ് മിനറല്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പറേഷന്‍ 50 ലക്ഷം

*കെല്‍പാം 50 ലക്ഷം

*കെ.എസ്.ഡി.പി.യുടെ നോണ്‍ബീറ്റാ ലാക്ടം പ്ലാന്റ്, 54 കോടിയുടെ ഇഞ്ചെക്ടബിള്‍ ഫാക്ടറി.

*ഓങ്കോളജി പാര്‍ക്കിന്‍റെ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും.

*കിഫ്ബി ധനസഹായത്തോടെ 6375 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0.

*വൈദ്യുതി വിതരണത്തിലെ നഷ്ടം കുറയ്ക്കാന്‍ വൈദ്യുതി 2020-21. 8 കോടി സിഎഫ്‌എല്ലിനു പകരം എല്‍ഇഡി ബള്‍ബുകള്‍. എല്‍ഇഡി ബള്‍ബുകള്‍ ഒരുമിച്ചു വാങ്ങുന്നതിന് കിഫ്ബി സഹായം.

*വൈദ്യുതി മേഖലയ്ക്ക് 1781 കോടി 

*മുഖഛായ മാറ്റാന്‍ ഡിസൈന്‍ഡ് റോഡുകള്‍

*പൊതുമരാമത്തിന് 1367 കോടി. 10000 കോടിയുടെ പാലങ്ങളും റോഡുകളും കെട്ടിടങ്ങളും നിര്‍മാണഘട്ടങ്ങളില്‍ 

*കേരളം ഇലക്‌ട്രിക് വാഹനങ്ങളിലേയ്ക്ക്

*ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും. 12 കോടിയുടെ ഇമൊബിലിറ്റി പ്രമോഷന്‍ ഫണ്ട്. ഈ വര്‍ഷം 10000  ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് സബ്‌സിഡി 

*കെഎസ്‌ആര്‍ടിസിയില്‍ ഇലക്‌ട്രിക് ബസുകള്‍ 

*585 കിലോമീറ്റര്‍ വെസ്റ്റ് കോസ്റ്റ് കനാല്‍

*മാഹി വളപട്ടണം കനാല്‍ നിര്‍മിക്കുന്നതിന് 600 കോടി

*തെക്ക് - വടക്ക് സമാന്തര റെയില്‍പാത

*വരുന്നു, കേരള ബോട്ട് ലീഗ്

*തടിയ്ക്കു പകരം കയറിന്‍റെ ബോര്‍ഡുകള്‍. ആലപ്പുഴയില്‍ 20 കോടിയുടെ ഫാക്ടറി.

*ചകിരി ഉല്‍പാദനം പത്തു മടങ്ങായും കയര്‍ ഉല്‍പാദനം മൂന്നു മടങ്ങായും കയര്‍ ഉല്‍പന്ന ഉല്‍പാദനം രണ്ടു മടങ്ങായും ഉയര്‍ത്തും. പുതിയ 400 ചകിരി മില്ലുകള്‍. 

*5000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍. 

*പ്രവാസിക്ഷേമത്തിന് 81 കോടി 

*പ്രവാസികള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ ധനസഹായം നല്‍കാന്‍ 25 കോടി. പ്രവാസികള്‍ക്ക് നിക്ഷേപ ഡിവിഡന്‍റ് പദ്ധതി.  പ്രവാസി ചിട്ടി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും

*കേരള ബാങ്ക് ഇക്കൊല്ലം, രൂപം കൊള്ളുന്നത് കേരളത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല

*വിശപ്പുരഹിത കേരളം പദ്ധതി വ്യാപിപ്പിക്കും

*സ്ത്രീകള്‍ക്കുള്ള സ്‌കീമുകള്‍ക്ക് 1420 കോടി.

*കുടുംബശ്രീയുടെ കീഴില്‍ കേന്ദ്രീകൃത ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും

*ജെറിയാട്രിക് കെയറിന് 2000 സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ പരിശീലനം.

*കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നാലു ശതമാനം പലിശയ്ക്ക് 3500 കോടിയുടെ ബാങ്കുവായ്പ. കടക്കെണിയില്‍പ്പെട്ട  കുടുംബശ്രീ സംഘങ്ങള്‍ക്ക് 20 കോടിയുടെ പുനരുദ്ധാരണ പദ്ധതി.

*10000 പട്ടികവിഭാഗക്കാര്‍ക്ക് പ്ലെയ്‌സ്‌മെന്‍റ്

*ഭൂരഹിതഭവനരഹിതര്‍ക്കുള്ള ഭവന സമുച്ചയങ്ങള്‍ക്കായി 1296 കോടി

*കേരളത്തിന് സാര്‍വത്രിക ആരോഗ്യ സുരക്ഷാപദ്ധതി. മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യപരിരക്ഷ

*ആശാപ്രവര്‍ത്തകരുടെ ഹോണറേറിയത്തില്‍ 500 രൂപ വര്‍ധന. 

*30,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പ്രവര്‍ത്തനപഥത്തിലേയ്ക്ക്

*കാര്‍ഷികമേഖലയില്‍ 2500 കോടി 

*സംസ്ഥാന ക്രോപ്പ് ഇന്‍ഷ്വറന്‍സ് സ്‌കീം നടപ്പാക്കാന്‍ 20 കോടി

*മൃഗപരിപാലന മേഖലയ്ക്ക് 450 കോടി. ഡയറി ഡിപ്പാര്‍ട്ട്‌മെന്‍റിന് 108 കോടി. 

*ഈ സീസണില്‍ ഒരു ലക്ഷം ടണ്‍ തോട്ടണ്ടി ലഭ്യമാക്കും. കാഷ്യൂ ബോര്‍ഡിന് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ 250 കോടിയുടെ വായ്പ. കശുവണ്ടി കോര്‍പറേഷനും കാപ്പെക്‌സും ആധുനീകരിക്കാന്‍ 19 കോടി 

*കയര്‍ വ്യവസായത്തിന് 142 കോടി. എന്‍സിഡിസിയില്‍ നിന്ന് 89 കോടിയുടെ വായ്പ

*കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയ്ക്ക് 170 കോടി. കൈത്തറി, പവര്‍ലൂം മേഖലയ്ക്ക് 56 കോടി രൂപ. ഖാദി വ്യവസായത്തിന് 14 കോടി രൂപ. ഹാന്‍ഡിക്രാഫ്റ്റ് വികസന സ്‌കീമുകള്‍ക്കായി 3.5 കോടി

*ഐടി മേഖലയ്ക്ക് 574 കോടി 

*ടൂറിസം മേഖലയ്ക്ക് 372 കോടി 

*ടൂറിസ്റ്റു കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 132 കോടി 

*ബേപ്പൂരിലെ ചാലിയത്ത് ഫിഷ് ലാന്റിംഗ് സെന്റര്‍

*വയോജന സംരക്ഷണത്തിന് ബൃഹദ് പദ്ധതി

*20000 വയോജന അയല്‍ക്കൂട്ടങ്ങള്‍. ഓരോ അയല്‍ക്കൂട്ടത്തിനും 5,000 രൂപ ഗ്രാന്‍റ്. സായംപ്രഭ, വയോമിത്രം പരിപാടികള്‍ക്ക് 30 കോടി. ആശുപത്രികള്‍ വയോജനസൗഹൃദമാക്കാന്‍ 10 കോടി

*ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിക്കും. പെന്‍ഷന്‍ ഇനി 1200 രൂപ.

*ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് 1000 കോടി

*പട്ടികജാതിവിഭാഗത്തിന് 1977 കോടിയുടെ പദ്ധതി. പട്ടികജാതി ഉപപദ്ധതിയുടെ സംസ്ഥാനതല അടങ്കല്‍ 1649 കോടി 

*ന്യൂനപക്ഷക്ഷേമത്തിനായി 49 കോടി രൂപ. ന്യൂനപക്ഷക്ഷേമ വികസന കോര്‍പ്പറേഷന് 15 കോടി. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ന്യൂനപക്ഷ പഠനകേന്ദ്രം. ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി ഒരു പ്രത്യേക ബ്ലോക്ക്

*പിന്നോക്ക സമുദായക്ഷേമത്തിന് 114 കോടി. ഒഇസി സ്‌കോളര്‍ഷിപ്പിന് 53 കോടി രൂപ. ഒ.ബി.സി.ക്കുള്ള സ്‌കോളര്‍ഷിപ്പിന് 50 കോടി

*കേരള സ്‌റ്റേറ്റ് മുന്നോക്കക്ഷേമ വെല്‍ഫെയര്‍ കോര്‍പ്പറേഷന് 42 കോടി 

*ശബരിമലയില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കാന്‍ 141 കോടിയുടെ കിഫ്ബി പദ്ധതിക്ക് തുടക്കം. ശബരിമല റോഡുകള്‍ക്ക് 200 കോടി

*തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയുടെ പ്രത്യേക സഹായം. മലബാര്‍, കൊച്ചി ദേവസ്വങ്ങള്‍ക്കായി 36 കോടി 

*ആരോഗ്യമേഖലയ്ക്ക് 4000 കോടി. ആശുപത്രികള്‍ക്ക് 1000 കോടി കിഫ്ബി മുതല്‍ മുടക്ക്. മെഡിക്കല്‍ കോളജുകള്‍ക്ക് 232 കോടി 

*ഹോംകോ പുതിയ മരുന്നു ഫാക്ടറി ഇക്കൊല്ലം പ്രവര്‍ത്തനം ആരംഭിക്കും. 10 കോടിയുടെ വകയിരുത്തല്‍

*റീജണല്‍ കാന്‍സര്‍ സെന്ററിന് 73 കോടി. ആര്‍സിസിയില്‍ 14 നിലയുള്ള പുതിയ ബ്ലോക്ക് 2020ല്‍ പൂര്‍ത്തിയാക്കും. വിസ്തൃതി രണ്ടേമൂക്കാല്‍ ലക്ഷം ചതുരശ്രയടി.

*വിദ്യാഭ്യാസമേഖലയില്‍ 4000 കോടിയുടെ റെക്കോഡ് ചെലവ്. സര്‍വകലാശാലകള്‍ക്ക് 1513 കോടി.

*കിഫ്ബി ധനസഹായത്തോടെ കോളജ് കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് 300.74 കോടിയുടെ പദ്ധതി 

*കലാസംസ്‌ക്കാര മേഖലയ്ക്ക് 157 കോടി 

*അമ്പലപ്പുഴ തകഴി സ്മാരകനവീകരണത്തിന് 5 കോടി, വൈക്കത്തെ പി.കൃഷ്ണപിള്ള സ്മാരകത്തിന് ഒരു കോടി, കൂന്നമ്മാവിലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെ സ്മാരകം പൂര്‍ത്തീകരിക്കുന്നതിന് 50 ലക്ഷം രൂപ, ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീട് സംരക്ഷിക്കാന്‍ 1 കോടി, കുമാരഗുരുവിന്‍റെ സ്മരണയ്ക്കുള്ള പി.ആര്‍.ഡി.എസ് കോളേജിന്‍റെ കെട്ടിടം പൂര്‍ത്തീകരിക്കുന്നതിന് 1 കോടി 

*കേരളത്തിലെ പ്രമുഖ ലൈബ്രറികളിലെ പത്രശേഖരത്തിന്‍റെ ഡിജിറ്റലൈസേഷന് ആര്‍ക്കേവ്‌സിന് 2 കോടി

*ലൈബ്രേറിയന്‍മാരുടെ അലവന്‍സ് 20 ശതമാനം ഉയര്‍ത്തും

*സ്‌പോര്‍ട്‌സ് മേഖലയ്ക്ക് 529 കോടിയുടെ കിഫ്ബി സഹായം

*ചെങ്ങന്നൂര്‍ ബൈപ്പാസ്, ആറ്റിങ്ങല്‍ നഗരറോഡിന്‍റെ വീതി കൂട്ടല്‍, കൊല്ലത്തെ ബൈപ്പാസിലെ ചെങ്കോട്ട റോഡ് ജംഗ്ഷനില്‍ ഫ് ളൈ ഓവര്‍. 

*തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഗ്രാന്‍റില്‍ 500 കോടിയുടെ വര്‍ധന.

*സര്‍ക്കാര്‍ ഓഫീസുകള്‍ സ്ത്രീ സൗഹൃദമാക്കാന്‍ 50 കോടി 

*ജൂണ്‍ 1 മുതല്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നേഷന്‍ സംവിധാനം (എ.എന്‍.പി.ആര്‍) വഴി കേരളത്തിലേയ്ക്ക് വരുന്ന എല്ലാ ചരക്കുവാഹനങ്ങളിലും തല്‍സമയം ഇവേബില്‍ പരിശോധന

*ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന. 

*റവന്യു വകുപ്പില്‍ സര്‍ട്ടിഫിക്കറ്റിനും മറ്റും അപേക്ഷിക്കുന്നതിന് 5 രൂപ സ്റ്റാമ്ബ് ഒട്ടിക്കണമെന്ന നിബന്ധന എടുത്തുകളയുന്നു.

*പാട്ടക്കുടിശികയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K