31 January, 2019 12:30:41 PM


പ്രളയ സെസ്; മദ്യം, സിനിമാ ടിക്കറ്റ്, സ്വര്‍ണ്ണം, വെളളി എന്നിവയ്ക്ക് വില കൂടും



തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രളയ സെസ് സംസ്ഥാനത്ത് നിലവില്‍ വന്നു. ഇതോടെ, മദ്യം, സിനിമാ ടിക്കറ്റ് എന്നിവയ്ക്കു വില വര്‍ധിക്കും. സിനിമ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തി. മദ്യത്തിന് രണ്ട് ശതമാനം നികുതി കൂട്ടി. ബിയറിനും വൈനിനും വില കൂടി. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമാണ് പ്രളയ സെസ്. ഉയര്‍ന്ന ജിഎസ്ടി സ്ലാബിലെ ഉത്പന്നങ്ങള്‍ക്കാണ് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സോപ്പ്, മൊബൈല്‍ ഫോണ്‍, ടൂത്ത് പേസ്റ്റ്, കാര്‍, ടൂവീലറുകള്‍, എസി, ഫ്രിഡ്ജ്, ചോക്ലേറ്റ്, പ്‌ളൈവുഡ്, ശീതള പാനീയം, സ്‌കൂള്‍ ബാഗ്, നോട്ട് ബുക്ക് എന്നിവയ്ക്കും വില വര്‍ദ്ധിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K