29 January, 2019 04:17:56 PM


എംഐ ഡേയ്സ് സെയിലില്‍ വന്‍ ഓഫറുകളുമായി ഷവോമി; മൊബൈലുകള്‍ക്ക് വന്‍ വിലക്കുറവ്



കൊച്ചി: ജനുവരി 28 മുതല്‍ ജനുവരി 30 വരെ എംഐ ഡേയ്സ് സെയിലിലൂടെ ഫോണുകളും മറ്റു ഉപകരണങ്ങളും വന്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരമൊരുക്കി ഷവോമി. ഫ്ലിപ്പ്കാര്‍ട്ട് നോ-കോസ്റ്റ് ഇഎംഐ യും, മികച്ച എക്സേഞ്ച് ഓഫറുകളും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.

21,999 രൂപ വിലയുള്ള പോക്കോ എഫ്1 6ജിബി പതിപ്പ് 18,999 രൂപയ്ക്കും 25,999 രൂപ വിലയുള്ള 8ജിബി ഹൈഎന്‍റ് പതിപ്പ് 20,000 രൂപയ്ക്കും സ്വന്തമാക്കാം. റെഡ്മീ നോട്ട് 6 പ്രോ 3,000 രൂപ കുറവില്‍ 4ജിബി പതിപ്പ് 12,999 രൂപയ്ക്കും, 6ജിബി പതിപ്പ് 14,999 രൂപയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്. റെഡ്മീ 5 നോട്ട് പ്രോയ്ക്ക് 4,000 രൂപയുടെ കുറവ് വരുത്തി. ഓഫര്‍ അനുസരിച്ച്‌ 4ജിബി പതിപ്പിന് 10,999 രൂപയും 6ജിബി പതിപ്പിന് 12,999 രൂപയുമാണ് വില. റെഡ്മീ 6 സീരിസിലെ ഫോണുകള്‍ക്കും 3,000 രൂപവരെ ഡിസ്ക്കൗണ്ട് ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K